ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍
Jun 13, 2017, 11:27 IST
ലാഖ്മിപൂര്: (www.kasargodvartha.com 13/06/2017) ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തല അറുത്തെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലാഖ്മിപൂരിലാണ് സംഭവം.
50 കാരിയായ ഉഷാ ദേവിയും 52കാരനായ രാം സേവകും തമ്മില്‍ കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. സംഭവദിവസം ഇരുവരും ഒരുമിച്ചാണ് കൃഷിസ്ഥലത്തേക്ക് പോയത്. എന്നാല്‍ ഇവിടെ വച്ച് ഇരുവരും തര്‍ക്കിച്ചിരുന്നു. തര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കിട്ടിയ മണ്‍വെട്ടി കൊണ്ട് രാം സേവക് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
പിന്നീട് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തല അറുത്തെടുക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി അടുത്തുള്ള പോലീസ് ഔട്ട്പോസ്റ്റിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഡി കെ സിംഗ് പറഞ്ഞു.
അതേസമയം, രാം സേവകിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ഗ്രാമീണര്‍ വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡി കെ സിംഗ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Man, Wife, Police Station, Husband, Police, UP man beheads wife, carries severed head to police station to surrender.