Arrested | യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഗാസിയാബാദില്‍ വെച്ച് പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം.
ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകായിരുന്നു. തിങ്കളാഴ്ചയാണ് ഇവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ദമ്പതികള്‍ പ്രാര്‍ഥന നടത്തുന്ന ഹാള്‍ വാടകയ്ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
എന്നാല്‍, സന്തോഷും ഭാര്യയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അതേസമയം അറസ്റ്റിനെതിരെ ശശി തരൂര്‍ എം പി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടാണെന്നും ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
Keywords: New Delhi, news, National, Top-Headlines, Arrested, Police, UP: Kerala couple held in Ghaziabad over 'conversions'.