city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mobile Phone Exploded | മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ലക്‌നൗ: (www.kasargodvartha.com) ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. യുപിയിലെ ബറേലിയില്‍ പച്ചൗമി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉറങ്ങിക്കിടന്ന കട്ടിലിനരികില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട ശേഷം ഗൃഹനാഥന്‍ സുനില്‍കുമാര്‍ കശ്യപ് ജോലിക്ക് പോയതായിരുന്നു. തീപിടിച്ച മേല്‍ക്കൂര കട്ടിലിലേക്ക് വീണാണ് കുഞ്ഞിന് പൊള്ളലേറ്റത്.

Mobile Phone Exploded | മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
File Photo:

അപകടസമയത്ത് സുനില്‍കുമാറിന്റെ ഭാര്യയും 2 വയസുള്ള മൂത്ത കുട്ടിയും വീട്ടിലുണ്ടായിരുന്നു. പൊള്ളലേറ്റ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You Might Also Like:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia