Arrested | വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്‍ഡ്യന്‍ പൗരന്മാരായി ആള്‍മാറാട്ടം നടത്തിയെന്ന കേസ്; ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍
ലക്‌നൗ: (www.kvartha.com) വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്‍ഡ്യന്‍ പൗരന്മാരായി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ നാല് ബംഗ്ലാദേശി പൗരന്മാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. സോജിബ് ഖാന്‍, മോന്‍ഡു ഖാന്‍, മജിദുല്‍ ഖാന്‍, മോസെം ഖാന്‍ എന്നിവരെയാണ് ധര്‍ഖേഡയിലെ ഹാപൂര്‍-മീററ്റ് റോഡില്‍ നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ഖാര്‍ഖോഡയില്‍ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെ കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റ്. ഇവരില്‍ നിന്ന് നാല് വ്യാജ ആധാര്‍ കാര്‍ഡുകളും അഞ്ച് എടിഎമുകളും രണ്ട് പാന്‍ കാര്‍ഡുകളും രണ്ട് ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു.
ഫോറിനേഴ്‌സ് ആക്ട് പ്രകാരവും ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ ഖാര്‍ഖോഡ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഷൂ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവരാണ്.
Keywords: UP, National, News, Crime, Arrest, Arrested, UP: 4 Bangladeshi Nationals Posing As Indian Citizens Arrested