Arrested | '20കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം പുഴയിലെറിഞ്ഞു'; പിതാവ് അറസ്റ്റില്‍
ലക്‌നൗ: (www.kasargodvartha.com) 20കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നൗശാദ് ആണ് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹെതിംപൂര്‍ മതിയ ഗ്രാമത്തിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം പുഴയിലെറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കാജല്‍ ആണ് മരിച്ചത്.
പൊലീസ് പറയുന്നത്: കാജലിന്റെ മൃതദേഹം ഏപ്രില്‍ രണ്ടിന് ഛോട്ടി ഗന്ദക് പുഴയിയില്‍ നിന്നാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തി. രണ്ട് ദിവസമായി കാജലിനെ കാണാനില്ലായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നൗശാദും പങ്കെടുത്തിരുന്നു.
ഗ്രാമത്തിലെ ഒരു യുവാവുമായി 20കാരിക്ക് ബന്ധമുണ്ടെന്ന കാര്യം നൗശാദ് അറിഞ്ഞു. ഇതറിഞ്ഞ രോഷത്തിലാണ് നൗശാദ് ക്രൂരകൃത്യം ചെയ്തത്. മകളെ കഴുത്ത് ഞെരിച്ചാണ് നൗശാദ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് പുഴയില്‍ എറിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
Keywords: News, National, Crime, Top-Headlines, UP: 20 year old girl killed; Man arrested.