city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉന്നാവോ പീഡനകേസ്; അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു, താമസം ഡല്‍ഹിയില്‍ തന്നെ

ന്യൂഡല്‍ഹി:(www.kasargodvartha.com 25/09/2019) ഉന്നാവോ പീഡനകേസില്‍ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. അപകടത്തില്‍ പെട്ട് എയിംസില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. എന്നാല്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന കോടതി നിര്‍ദേശിച്ചതിനാല്‍ പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ താമസം സൗകര്യം ഏര്‍പ്പാടാക്കി.

ഉന്നാവോ പീഡനകേസ്; അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു, താമസം ഡല്‍ഹിയില്‍ തന്നെ

അപകടത്തില്‍പെട്ട് ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ സുപ്രീംകോടതി നിര്‍ദേശപ്രകാരം വിമാനമാര്‍ഗമാണ് ഡല്‍ഹി എയിംസിലെ ട്രോമാ കെയറില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാതോടെയാണ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു.

കോടതി പെണ്‍കുട്ടിയേയും കുടുംബത്തേയും നഗരത്തില്‍ തന്നെ താമസിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് ശര്‍മ നിര്‍ദേശം നല്‍കി. റീപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ എയിംസില്‍ തന്നെയുള്ള ജയപ്രകാശ് നാരായണ്‍ ട്രോമ സെന്ററിലെ ഹോസ്റ്റലില്‍ താമസ സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു.

സ്വദേശത്ത് ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ഡല്‍ഹിയില്‍ തങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങള്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ അടുത്ത ശനിയാഴ്ച വാദം കേള്‍ക്കും.

കഴിഞ്ഞ ജൂലായ് 28-നാണു ഉന്നാവോ പീഡനകേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പീഡനകേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ പത്തുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ കേസെടുത്ത് അന്വേഷിച്ച് വരികയാണ്.അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ അഭിഭാഷകന്‍ ഇപ്പോഴും ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Hospital, Top-Headlines, Court, Treatment, Investigation,Unnao rape survivor discharged from AIIMS, court directs family to stay in Delhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia