city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്രങ്ങളില്‍ കാണുന്ന അധികം ആളുകളെയും കര്‍ഷകരായി തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; സമരക്കാര്‍ കലപ്പയെയും കാളയെയും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ആം ആദ്മി പാര്‍ടി

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.12.2020) കേന്ദ്ര സര്‍കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കര്‍ഷകരെ പോലെ തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി കെ സിങ്. 

'ഈ ചിത്രങ്ങളില്‍ കാണുന്ന അധികം ആളുകളെയും കര്‍ഷകരായി തോന്നുന്നില്ല. അവര്‍ കര്‍ഷകരുടെ താല്‍പര്യത്തിന് എന്താണ് ചെയ്തത്. കര്‍ഷകര്‍ക്കല്ല മറിച്ച് മറ്റ് ചിലര്‍ക്കാണ് കാര്‍ഷിക നിയമത്തില്‍ കുഴപ്പങ്ങളുള്ളത്. കമീഷന്‍ പറ്റുന്ന പ്രതിപക്ഷമാണ് പ്രതിഷേധങ്ങള്‍ക്ക് പിറകില്‍' - വി കെ സിങ് വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

 ചിത്രങ്ങളില്‍ കാണുന്ന അധികം ആളുകളെയും കര്‍ഷകരായി തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; സമരക്കാര്‍ കലപ്പയെയും കാളയെയും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ആം ആദ്മി പാര്‍ടി

അതേ സമയം കണ്ടാല്‍ കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന കേന്ദ്രമന്ത്രി വി കെ സിംഗിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു. 

'കര്‍ഷകരാണെന്ന് തെളിയിക്കാന്‍ അവര്‍ കലപ്പയും കാളയേയും കൊണ്ടുവരണമായിരുന്നോ', എന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ്.

 ചിത്രങ്ങളില്‍ കാണുന്ന അധികം ആളുകളെയും കര്‍ഷകരായി തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; സമരക്കാര്‍ കലപ്പയെയും കാളയെയും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ആം ആദ്മി പാര്‍ടി

Keywords: News, Top-Headlines, National, India, New Delhi, Minister, Protest, Politics, Political Party, Union Minister VK Singh has said that he does not feel like a farmer when he sees the strikers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia