ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കരുത്; സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡെല്‍ഹി: (www.kasargodvartha.com 05.08.2021) കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അടുത്ത ആഴ്ചകളില്‍ നടക്കാനിരിക്കുന്ന ഓണം, മുഹറം, ജന്മാഷ്ടമി, ഗണേശ് ചതുര്‍ത്ഥി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ടെസ്റ്റ് ട്രാക് ട്രീറ്റ് കൂടാതെ വാക്‌സിനേഷനും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ഇല്ലെങ്കില്‍ രോഗ പ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്നും ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന്‍ സംസ്ഥാന ചീഫ് സെക്രടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, COVID-19, Health, Union Health Ministry issues warning to states