city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget App | ബജറ്റ് രേഖയും പ്രഖ്യാപനങ്ങളുമെല്ലാം എളുപ്പത്തിൽ മൊബൈൽ ഫോണിൽ; ഈ കേന്ദ്രസർക്കാർ ആപ്പിന്റെ സവിശേഷതകള്‍ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന്റെ തത്സമയ സ്ട്രീമിംഗ് രാവിലെ 11 മണിക്ക് ആരംഭിക്കും. ലോക്‌സഭാ ടിവിയിൽ തത്സമയം കാണാം. രാജ്യസഭാ ടിവിയും ദൂരദർശനും ഉൾപെടെയുള്ള സ്വകാര്യ വാർത്താ ചാനലുകളും സീതാരാമന്റെ പ്രസംഗം സംപ്രേക്ഷണം ചെയ്യും.

എന്നിരുന്നാലും, ബജറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കാൻ മറ്റൊരു മാർഗമുണ്ട്, പ്രത്യേകിച്ചും ധനമന്ത്രിയുടെ പ്രസംഗം നിങ്ങൾക്ക് നഷ്ടമായെങ്കിൽ, 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്' (Union Budget Mobile App) ഉപയോഗിക്കാം. വരാനിരിക്കുന്ന ബജറ്റും കഴിഞ്ഞ രണ്ട് തവണത്തേതുപോലെ കടലാസ് രഹിതമായിരിക്കും. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം, അവർ നടത്തിയ എല്ലാ അറിയിപ്പുകളും ആപ്പിൽ അപ്‌ലോഡ് ചെയ്യും. വിവരങ്ങൾ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിരിക്കും. ഇത് അവശ്യ വിശദാംശങ്ങൾ കാണുന്നത് എളുപ്പമാക്കുന്നു. എല്ലാ ബജറ്റ് ഡോക്യുമെന്റുകളും ആപ്പിൽ ലഭ്യമാണ്.

Budget App | ബജറ്റ് രേഖയും പ്രഖ്യാപനങ്ങളുമെല്ലാം എളുപ്പത്തിൽ മൊബൈൽ ഫോണിൽ; ഈ കേന്ദ്രസർക്കാർ ആപ്പിന്റെ സവിശേഷതകള്‍ അറിയാം

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. കൂടാതെ Indiabudget(dot)gov(dot)in പോർട്ടലിലും ബജറ്റ് വിവരങ്ങൾ അറിയാം. ഇതിനായി വെബ്സൈറ്റ് സന്ദർശിച്ച് ‘Budget Speeches’ എന്നതിൽ 2023-24 തെരഞ്ഞെടുക്കുക.

Keywords: News, National, New Delhi, Technology, Top-Headlines, Budget,  Union Budget Mobile App: How to get all Budget 2023 details on your phone.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia