Expectation | കേന്ദ്ര ബജറ്റ്: സോഷ്യല്‍ സെക്ടര്‍ സ്‌കീമുകള്‍ക്ക് ഉയര്‍ന്ന തുക അനുവദിക്കാന്‍ സാധ്യത; പ്രതീക്ഷകള്‍ നല്‍കുന്ന മേഖലകള്‍ അറിയാം
Jan 25, 2024, 15:39 IST
ന്യൂഡെല്‍ഹി: (KasargodVartha) ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി 01 ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ആറാം ബജറ്റ് അവതരിപ്പിക്കും. 2024ലെ കേന്ദ്ര ബജറ്റ് അടുത്തുവരുമ്പോള്‍, നികുതിയിളവുകള്‍, ആനുകൂല്യങ്ങള്‍, സാമ്പത്തിക ഉത്തേജനം എന്നിവ ഉള്‍പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ സമ്പൂര്‍ണ ബജറ്റല്ല അവതരിപ്പിക്കുന്നത്, ഇതൊരു ഇടക്കാല ബജറ്റാണ്. ഇടക്കാല ബജറ്റായതിനാല്‍ കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ചില മേഖലകള്‍ക്ക് താങ്ങാവുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
പ്രതീക്ഷകള്‍ നല്‍കുന്ന മേഖലകള്‍
തൊഴില്‍ രൂപീകരണം (Jobs Creation): രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കുന്നത് മുന്‍നിര്‍ത്തി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ജഘക) സ്‌കീം കെമികല്‍, സര്‍വീസ് സെക്ടറുകളിലേക്ക് വ്യാപിപ്പിച്ചേക്കാമെന്ന് ഡെലോയിറ്റ് നിരീക്ഷിക്കുന്നു. ഇത് ക്യാഷ് ഫ്‌ലോ വര്‍ധിക്കാന്‍ കാരണമാകും.
സോഷ്യല്‍ സെക്ടര്‍ സ്‌കീമുകള്‍ (Social sector schemes): സോഷ്യല്‍ സെക്ടര്‍ സ്‌കീമുകള്‍ക്ക് ഉയര്‍ന്ന തുക അനുവദിക്കാന്‍ സാധ്യതയുണ്ട്. കോര്‍പറേറ്റ് നികുതി കൂടുതലായി സര്‍കാരിന് ലഭിച്ചതിനാല്‍ ഇത്തരത്തില്‍ തുക കണ്ടെത്താന്‍ സര്‍കാരിന് എളുപ്പമാണെന്നാണ് വിലയിരുത്തല്‍.
മൂലധനച്ചിലവ് (Capital Expenditure): സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം ലഭിക്കാന്‍ അടിസ്ഥാന സൗകര്യവികസനത്തിലടക്കം മൂലധനച്ചെലവുകള്‍ നടന്നില്ലെങ്കില്‍ സാമ്പത്തിക വികസനത്തിന്റെ ഗതിവേഗത്തെ അത് ബാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയുടെ ക്യാപക്‌സ്, സര്‍കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിആർഎ (ICRA-Investment Information and Credit Rating Agency of India Limited) വിലയിരുത്തുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത്രയും തുകയെങ്കിലും അനുവദിക്കപ്പെട്ടില്ലെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജിഡിപി വളര്‍ച്ച എന്നിവയെ അത് ബാധിക്കാമെന്നാണ് നിരീക്ഷണം
ധനക്കമ്മി (Fiscal Deficit): രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനവുമായി ബന്ധപ്പെട്ട് ധനക്കമ്മി 5.3% നിലയില്‍ താഴ്ത്തി നിര്‍ത്താന്‍ സാധ്യതകളുണ്ട്. മറ്റെല്ലാ സമ്മര്‍ദ്ദങ്ങളും മാറ്റി നിര്‍ത്തി, ഇത്തരത്തില്‍ കണ്‍സോളിഡേറ്റ് ചെയ്ത നിലയില്‍ ധനക്കമ്മി തുടരാനാണ് സാധ്യതയെന്ന് BofA Securitie വിലയിരുത്തുന്നു.
കൂടാതെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുതകുന്ന ചില പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം പ്രായോഗികമായി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഉപഭോഗം, ഡിമാന്‍ഡ് എന്നിവ ഉയര്‍ത്തി നിര്‍ത്തി സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കി മാറ്റുന്ന ബജറ്റ് നടപടികളും പൊതുവെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
2025ഓടെ എഡ്-ടെക് വ്യവസായം 4 ബില്യന്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായ ഡിജിറ്റല്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് വരാനിരിക്കുന്ന ബജറ്റ് മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം സര്‍ക്കാര്‍ അജണ്ടയില്‍ ഉണ്ടെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്.
ഡിജിറ്റല്‍ വിദ്യാഭ്യാസ ഉള്ളടക്കത്തിലും, സേവനങ്ങളിലും ഈടാക്കുന്ന ചരക്കുസേവന നികുതി കുറയ്ക്കാനും, ഗവേഷണത്തിനും വികസനത്തിനുമുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനും സര്‍കാര്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ 2030-ഓടെ മൊത്തം എന്റോള്‍മെന്റ് അനുപാതം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ വായ്പകള്‍ കൂടുതല്‍ എളുപ്പത്തില്‍ കിട്ടാനുള്ള നിര്‍ദേശങ്ങളും ബജറ്റിന്റെ ഭാഗമായേക്കും.
നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള ഒരു പ്രകടമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാവാന്‍ ഇടയുണ്ട് എന്നതാണ് മറ്റൊരു സാധ്യത. പ്രത്യേകിച്ച് വികസനം താരതമ്യേന കുറഞ്ഞ പ്രദേശങ്ങളില്‍. ഇവിടെ മെച്ചപ്പെട്ട വിദ്യാഭ്യാസ പ്രവേശനത്തിനായി സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കാനുള്ള സാധ്യതയുണ്ട്.
Keywords: News, National, National-News, Top-Headlines, Union Budget, 2024, Expectations, Certain Area, National News, New Delhi News, Nirmala Sitharaman, Union budget 2024: Expectations in certain areas.