Union Budget | കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കി വിദ്യാഭ്യാസ മേഖല; ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേക്കും; കൂടുതല്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷ
Jan 25, 2024, 11:50 IST
ന്യൂഡെല്‍ഹി: (KasargodVartha) 2024ലെ കേന്ദ്ര ബജറ്റ് അടുത്തുവരുമ്പോള്‍, നികുതിയിളവുകള്‍, ആനുകൂല്യങ്ങള്‍, സാമ്പത്തിക ഉത്തേജനം എന്നിവ ഉള്‍പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ രാജ്യം പ്രതീക്ഷിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി 01 ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ സമ്പൂര്‍ണ ബജറ്റല്ല അവതരിപ്പിക്കുന്നത്, ഇതൊരു ഇടക്കാല ബജറ്റാണ്. രണ്ടാം മോദി സര്‍കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ നടക്കുന്ന അവസാന ബജറ്റാണിത്. വലിയ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ മേഖല ഇതിനെ ഉറ്റുനോക്കുന്നത്. ഓരോ ബജറ്റ് കഴിയുന്തോറും ഈ മേഖലയുടെ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ ശ്രമിക്കാറുണ്ട്.
2025ഓടെ എഡ്-ടെക് വ്യവസായം 4 ബില്യന്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായ ഡിജിറ്റല്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് വരാനിരിക്കുന്ന ബജറ്റ് മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം സര്‍ക്കാര്‍ അജണ്ടയില്‍ ഉണ്ടെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്.
ഡിജിറ്റല്‍ വിദ്യാഭ്യാസ ഉള്ളടക്കത്തിലും, സേവനങ്ങളിലും ഈടാക്കുന്ന ചരക്കുസേവന നികുതി കുറയ്ക്കാനും, ഗവേഷണത്തിനും വികസനത്തിനുമുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനും സര്‍കാര്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ 2030-ഓടെ മൊത്തം എന്റോള്‍മെന്റ് അനുപാതം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ വായ്പകള്‍ കൂടുതല്‍ എളുപ്പത്തില്‍ കിട്ടാനുള്ള നിര്‍ദേശങ്ങളും ബജറ്റിന്റെ ഭാഗമായേക്കും.
നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള ഒരു പ്രകടമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാവാന്‍ ഇടയുണ്ട് എന്നതാണ് മറ്റൊരു സാധ്യത. പ്രത്യേകിച്ച് വികസനം താരതമ്യേന കുറഞ്ഞ പ്രദേശങ്ങളില്‍. ഇവിടെ മെച്ചപ്പെട്ട വിദ്യാഭ്യാസ പ്രവേശനത്തിനായി സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കാനുള്ള സാധ്യതയുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍, വിദ്യാഭ്യാസ മേഖലയ്ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ബജറ്റ് വിഹിതമായ 1.04 കോടി രൂപയില്‍ നിന്ന് 1.12 ലക്ഷം കോടി രൂപയോളമാണ് അനുവദിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 68,804 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 44,094.62 കോടി രൂപയും സമഗ്ര ശിക്ഷാ അഭിയാന് (എസ്എസ്എ) 37,453 കോടി രൂപയുമാണ് ധനവകുപ്പ് വകയിരുത്തിയത്.
Keywords: News, National, National-News, Top-Headlines, Educational Sector, Union Budget 2024, National News, New Delhi News, Anticipates, Higher Budget, Allocation, Emphasis, Digital Infrastructure, Union Budget 2024: Education sector anticipates higher budget allocation, emphasis on digital infrastructure.