city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര ബജറ്റ് 2021: സ്വര്‍ണവില വില കുറയുന്നതിന് വഴിയൊരുങ്ങി, ഇറക്കുമതി നികുതി 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2021) സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. കേന്ദ്രസര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അവതരിപ്പിച്ചത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണവില വില കുറയുന്നതിന് വഴിയൊരുങ്ങി. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി നികുതി കുറച്ചിട്ടുണ്ട്. 

നികുതി കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. ലോക് ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. 

കേന്ദ്ര ബജറ്റ് 2021: സ്വര്‍ണവില വില കുറയുന്നതിന് വഴിയൊരുങ്ങി, ഇറക്കുമതി നികുതി 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു

സ്വര്‍ണക്കടത്തിന്റെ ഇറക്കുമതി ചുങ്കം നിലവില്‍ 12.5ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാം ഉള്‍പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കളളക്കടത്തായി കൊണ്ടുവരുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയില്‍ അധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം.

Keywords: New Delhi, news, National, Top-Headlines, UnionBudget2021, Budget, Business, Gold, Price, Union Budget 2021: Finance Minister Sitharaman reduces customs duty on gold, silver

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia