city-gold-ad-for-blogger

പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നു; ഗ്രഹണം കാണാനായില്ല: ട്വിറ്ററിലൂടെ നിരാശ പങ്കുവെച്ച് മോഡി

ന്യൂഡല്‍ഹി: (www.kasargodvartha.com 26.12.2019) അത്യപൂര്‍വമായി മാത്രം വിരുന്നെത്തുന്ന ആകാശ ഉല്‍സവത്തിന് വ്യാഴാഴ്ച ലോകം സാക്ഷ്യംവഹിച്ചു. പൂര്‍ണസൂര്യഗ്രഹണം തന്നെ കാണാന്‍ കഴിയുന്നത് പതിറ്റാണ്ടുകളുടെ ഇടവേളകളില്‍ മാത്രമാണ്. നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്. എന്നാല്‍ ഗ്രഹണ ദൃശ്യം കാണാനാവാത്തതിന്റെ നിരാശ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി.

ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നുവെങ്കിലും മോഡിക്ക് കാണാനായില്ല. അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും സൂര്യഗ്രഹണം കാണാനായില്ലെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.

കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടതായും അതില്‍ സന്തോഷമുണ്ടെന്നും വിദഗ്ദ്ധന്മാരുമായുള്ള ആശയവിനിമയത്തിലൂടെ വിഷയത്തെ കുറിച്ചുള്ള എന്റെ അറിവ് വര്‍ദ്ധിപ്പിക്കാനായതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നു; ഗ്രഹണം കാണാനായില്ല: ട്വിറ്ററിലൂടെ നിരാശ പങ്കുവെച്ച് മോഡി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Top-Headlines, Social-Media, Narendra-Modi, ‘Unfortunately, couldn’t see the sun’: PM Modi blames clouds for missing solar eclipse
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia