UNEP Campaign | പരിസ്ഥിതി ദിനം: ജനങ്ങള്‍ക്കായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഎന്‍ഇപി
ന്യൂഡെല്‍ഹി: (www.kasargodvartha.com) ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ ജനങ്ങള്‍ക്കായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി പൊതുജനസമ്പര്ക്കത്തിനായുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്ഫോമയ യുനൈറ്റഡ് നേഷന്‍സ് എന്വിയോണ്മെന്റ് പ്രോഗ്രാം (UNEP). ഐക്യരാഷ്ട്രസഭ 1972 മുതലാണ് ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്.
യുഎസിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. അന്ന് മുതല്‍ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും അതിനായുള്ള കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യാനും യുഎന്‍ഇപി വിവധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ യുഎന്‍ഇപിയില്‍ അണി ചേരും. മനുഷ്യന്റെ ആരോഗ്യം, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യം പരിസ്ഥിതിയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. മരണനിരക്ക് കൂടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് വായു മലിനീകരണം. നാഡീവ്യവസ്ഥയിലും നാഡീസംബന്ധമായ രോഗങ്ങളിലും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം എന്നിവയുടെ സ്വാധീനം കൂടുതലായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎന്‍ഇപി പറയുന്നു.
Keywords: New Delhi, news, National, Environment, Top-Headlines, UNEP Campaign for World Environment Day 2022.