4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ കുട്ടിയുടെ വായില്‍ അടിവസ്ത്രം തിരുകിക്കയറ്റി, യുവാവ് അറസ്റ്റില്‍
Aug 27, 2018, 12:28 IST
പാറ്റ്‌ന: (www.kasargodvartha.com 27.08.2018) നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ കുട്ടിയുടെ വായില്‍ അടിവസ്ത്രം തിരുകിക്കയറ്റിയ ശേഷമാണ് യുവാവ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബീഹാറിലെ സിവാന്‍ ജില്ലയിലാണ് ക്രൂര കൊലപാതകം നടന്നത്.
സിയാഉദ്ദീന്‍ എന്ന ദാനു (20)വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ വീടിനടുത്ത് മറ്റൊരു വീട്ടില്‍ കല്യാണ പന്തലൊരുക്കാന്‍ എത്തിയതായിരുന്നു പ്രതി. രാത്രി പത്ത് മണിയോടെ കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്തി പ്രതി കടന്നു കളയുകയായിരുന്നു.
വീട്ടുകാര്‍ കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ അവസാനമായി കണ്ടത് പ്രതിക്കൊപ്പമാണെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Molestation, Youth, Arrest, Killed, Child, Bihar, Crime, Patna, Underpants in mouth, 4-year-old molested, killed in Bihar's Siwan.