city-gold-ad-for-blogger
Aster MIMS 10/10/2023

Airpods Recovered | ഇത് വിശ്വസിക്കാനാവുമോ? കേരളത്തിൽ നഷ്ടപ്പെട്ട എയർപോഡ് ഗോവയിൽ കണ്ടെത്തി; സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഒരു കേസ് തെളിയിച്ച കഥ ഇങ്ങനെ

മുംബൈ:  (KasargodVartha) ഏറ്റവും വിലപിടിപ്പുള്ള മൊബൈൽ ഫോൺ പോലും നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കുക അസാധ്യമാണ്. അതേസമയം മൊബൈലിനുപകരം ഇയർഫോണോ ഇയർബഡുകളോ നഷ്ടപ്പെട്ടാൽ, അവ വീണ്ടും കണ്ടെത്താനാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ മുംബൈലെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വിദഗ്ധനായ നിഖിൽ ജെയിനിന്റെ ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നാണ്.

Airpods Recovered | ഇത് വിശ്വസിക്കാനാവുമോ? കേരളത്തിൽ നഷ്ടപ്പെട്ട എയർപോഡ് ഗോവയിൽ കണ്ടെത്തി; സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഒരു കേസ് തെളിയിച്ച കഥ ഇങ്ങനെ

സംഭവം അവധിക്കാല ആഘോഷത്തിനിടെ

അവധിക്കാലം ആഘോഷിക്കാന്‍ കഴിഞ്ഞമാസം കേരളത്തിലെത്തിയതായിരുന്നു നിഖിൽ. ഇതിനിടയിൽ ഇദ്ദേഹത്തിന്റെ ആപ്പിളിന്‍റെ പുത്തൻ 'എയർപോഡ്' നഷ്ടപ്പെട്ടു. ദേശീയ പാർക്കിലൂടെ ഒരു ബസില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. എയർപോഡ് ട്രാക്ക് ചെയ്തപ്പോൾ മുന്നോട്ട് നീങ്ങുന്നതായി കാണപ്പെട്ടുവെന്ന് നിഖിൽ പറയുന്നു. താൻ ഉള്ളിടത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള മറ്റൊരു ദേശീയ പാർക്കിൽ എയർപോഡുകൾ ഉണ്ടെന്ന് മനസിലായി.

അടുത്ത ദിവസം ലൊക്കേഷന്‍ ട്രാക്കിങ് തുടര്‍ന്നപ്പോള്‍ തൊട്ടടുത്തുള്ള ഹോട്ടലില്‍ ഉണ്ടെന്ന് കാണിച്ചു. പൊലീസിന്‍റെ സഹായത്തോടെ ഈ ഹോട്ടലില്‍ എത്തിയപ്പോള്‍ ലൊക്കോഷന്‍ കാണിക്കുന്ന കൃത്യം മുറി ഏതാണെന്ന് കണ്ടെത്താനാവാത്തത് തിരിച്ചടിയായി. എല്ലാവരെയും കയറി പരിശോധിക്കുക അസാധ്യവുമായിരുന്നു. പിന്നീട് എയര്‍പോഡിന്‍റെ നീക്കം നിരീക്ഷിച്ചപ്പോൾ മംഗ്ളൂരു വഴി ഗോവയിലേക്ക് നീങ്ങുന്നതായി കണ്ടെത്തി. ഒടുവിൽ സൗത്ത് ഗോവയിലെ അല്‍വാരോ ഡി ലെയോള ഫുര്‍ട്ടാഡോ റോഡിൽ അതെത്തി നിന്നു.

എക്‌സിൽ സഹായം തേടുന്നു

ഒരുപക്ഷേ സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ തന്റെ കേസ് ഗൗരവമായി എടുക്കുമെന്ന് നിഖിലിന് അറിയാമായിരുന്നു. ആ വിശ്വാസം ശരിയാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. എയർപോഡ് ഉണ്ടെന്ന് കരുതുന്ന സ്ഥലത്തോടൊപ്പം 2023 ഡിസംബർ 21-ന് 'എക്‌സ്'-ൽ ജെയിൻ ഒരു പോസ്റ്റ് ഇട്ടു. തന്‍റെ എയര്‍പോഡ് കൈവശമുള്ളയാള്‍ ഈ സ്ഥലത്തുണ്ടെന്നും ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നുമായിരുന്നു അഭ്യർഥന. സൗത്ത് ഗോവയിലെ ഡോ. അൽവാരോ ഡി ലയോള ഫുർട്ടാഡോ റോഡിന് സമീപം ആരെങ്കിലും താമസിക്കുന്നുണ്ടോയെന്നും അദ്ദേഹം അന്വേഷിച്ചു.

അതോടെ കാര്യങ്ങൾ മാറി. ഒരു ഉപയോക്താവ് ഗൂഗിൾ സ്ട്രീറ്റ് മാപ്പിന്റെ സഹായത്തോടെ കൃത്യമായ വീടിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ഇവര്‍ കുറച്ച് ദിവസം മുന്‍പ് കേരളത്തിൽ പോയിട്ടുണ്ടെന്നും അറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. ഇക്കാര്യം ഗോവ പൊലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് നടത്തിയ ആശയവിനിമയത്തില്‍ എയര്‍പോഡുകൾ എടുത്തിട്ടുണ്ടെന്നും അത് പൊലീസ് സ്റ്റേഷനിൽ എത്തിക്കാമെന്നും അയാൾ അറിയിച്ചു. അങ്ങനെ സുഹൃത്തായ സങ്കേത് കഴിഞ്ഞദിവസം മര്‍ഗോവ പൊലീസ് സ്റ്റേഷനില്‍ നിന്ന് എയർപോഡ് ഏറ്റുവാങ്ങി.

നെറ്റിസൻസിന്റെ കരുത്ത്

12 ലക്ഷം പേരാണ് നിഖില്‍ ആദ്യം ഇട്ട പോസ്റ്റ് കണ്ടത്. നിരവധി പേർ മറുപടിയുമായെത്തിയതാണ് നിർണായകമായത്. 'നിങ്ങള്‍ക്ക് ഈ മനോഹരമായ കഥ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ? ഈ ലോകം വളരെ വലുതാണ്. എന്നാല്‍ ഈ ഉദ്യമത്തില്‍ അവരെല്ലാം ചെറുകൂട്ടായ്മയായി മാറി എനിക്കൊപ്പം നിന്നു. എല്ലാവര്‍ക്കും നന്ദി', എയര്‍പോഡിന്‍റെ ചിത്രത്തിനൊപ്പം നിഖില്‍ കുറിച്ചു.

Keywords:  Mumbai, Airpods, Goa, X users, Lost, Netizens, Post, Police, Kerala, Vacation, Unbelievable! Mumbai man recovers his lost Airpods in Goa with the help of X users.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL