city-gold-ad-for-blogger
Aster MIMS 10/10/2023

Young Voters | കന്നി വോടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുമായി യുജിസി

ന്യൂഡെല്‍ഹി: (KasargodVartha) ഏപ്രില്‍, മെസ് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കും.

ഇതിനിടെ കന്നി വോടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമിഷന്‍ (യുജിസി) പദ്ധതിയുമായെത്തി. യുവ വോടര്‍മാരെ പ്രത്യേകിച്ച് കന്നി വോടര്‍മാരെ ആകര്‍ഷിക്കാനും വോടര്‍ പ്രക്രിയയില്‍ അണിചേര്‍ക്കാനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമിഷന്‍ (ഇസിഐ), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി ചേര്‍ന്നാണ് യുജിസി പ്രവര്‍ത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് കമിഷനും വിദ്യാഭ്യാസ മന്ത്രാലയവും നല്‍കുന്ന ക്രിയാത്മകമായ കണ്ടന്റുകളും വീഡിയോകളും ബാനറുകളും സെല്‍ഫി പോയിന്റുകളും മറ്റും കോളജുകളും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചാരണത്തിനായി ഉപയോഗിച്ചു.

Young Voters | കന്നി വോടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുമായി യുജിസി

ബുധനാഴ്ച (28.02.2024) രാജ്യവ്യാപകമായി തുടക്കം കുറിച്ച 'മേരാ പെഹ്ല വോട് ദേശ് കേ ലിയേ' പ്രചാരണം മാര്‍ച് ആറിന് അവസാനിച്ചു. സര്‍വകലാശാലകള്‍, കോളജുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകമായി നിഷ്‌കര്‍ച്ചിട്ടുള്ള സ്ഥലങ്ങളില്‍ വോടര്‍ ബോധവത്കരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തി.

യുവാക്കളുടെ നേട്ടങ്ങള്‍ കാംപെയ്നില്‍ പ്രധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും ബോധവത്കരണ പരിപാടികളില്‍ വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ യുവതീ യുവാക്കളെ ഉള്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

രാജ്യത്ത് ഇപ്രാവശ്യം 98.6 കോടി വോടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 47.1 കോടി സ്ത്രീ വോടര്‍മാര്‍, പുരുഷ വോടര്‍മാര്‍ 49.7 കോടി, 19.74 കോടി യുവ വോടര്‍മാര്‍, 48000 ട്രാസ്ജെന്‍ഡര്‍ വോടര്‍മാര്‍, 1.8 കോടി കന്നി വോടര്‍മാരും ഉണ്ട്. കന്നി വോടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടം മെയ് 7ന്. നാലാം ഘട്ടം മെയ് 13ന്. അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂണ്‍ 1ന്. വോടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.

Keywords: News, National, National-News, Lok-Sabha-Election-2024,New-Voter, UGC, University Grants Commission, Inspire, Mobilise, Young Voters, First-Time Voters, Campaign, Lok Sabha Election, Election, Politics, UGC to Inspire, Mobilise Young and First-Time Voters.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL