തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍
Nov 17, 2019, 12:03 IST
ഉഡുപ്പി: (www.kasargodvartha.com 17.11.2019) രാത്രികാലങ്ങളില്‍ തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയിലായി. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് വിദ്യരത്‌ന നഗര്‍, പെരമ്പള്ളി റോഡ്, ഈശ്വര്‍ നഗര്‍, മണിപ്പാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയവാനി പ്രസ് റോഡ് എന്നിവിടങ്ങളില്‍ രാത്രിയില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവാക്കിയ ഉഡുപ്പി ഹെര്‍ഗയിലെ ദീപക് നായക് ആണ് പിടിയിലായത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ കീഴിലെ സുരക്ഷാ ഗാര്‍ഡായ ദീപക് ഉഡുപ്പിയിലെ കാനറ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.
സംഭവം പതിവായതോടെ പോലീസ് കാര്യം ഗൗരവത്തിലെടുക്കുകയും ജില്ലാ പോലീസ് സൂപ്രണ്ട് നിഷ ജെയിംസ് അഡീഷണല്‍ എസ്പി കുമാരചന്ദ്രയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. ഉഡുപ്പി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എസ്പി ടി ആര്‍ ജയശങ്കറിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ടീം പ്രവര്‍ത്തിച്ചുവന്നിരുന്നത്. മണിപ്പാല്‍ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറിന്റെ നേതൃത്വത്തില്‍ നവംബര്‍ 15 ന് ഈശ്വര്‍ നഗറില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തു.
രാത്രികളില്‍ തന്റെ ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങുകയും വിദ്യരത്‌ന നഗര്‍, പെരമ്പള്ളി റോഡ്, ഈശ്വര്‍ നഗര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെത്തി തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. രാവിലെ ആറുമണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഉദയവാനി പ്രസ് റോഡില്‍ വച്ച് വിദ്യാര്‍ത്ഥിനികളെയും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് സംശയിക്കുന്നു.
സെക്ഷന്‍ 354 ഐപിസി പ്രകാരമാണ് മണിപ്പാല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Udupi, news, Karnataka, National, Assault, Women, arrest, Udupi: Watchman who was tormenting young girls and women nabbed < !- START disable copy paste -->