ഉഡുപ്പിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് ഗുരുതരം
Jan 21, 2013, 15:00 IST
മംഗലാപുരം: സ്വകാര്യ ബസും മാരുതി ഓമ്നി വാനും കൂട്ടിമുട്ടി വാനിലെ യാത്രക്കാരന് മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഉടുപ്പിക്കടുത്ത ഇറോഡിയില് നാഷണല്‍ ഹൈവേ 66 ലാണ് അപകടമുണ്ടായത്. കുന്ദാപുരം സ്വദേശി നവീന്‍ചന്ദ്ര(38) യാണ് മരിച്ചത്.
Naveen Chandra |
ബസ് ബ്രഹ്മാവറില്‍ നിന്നും കുന്ദാപുരത്തേക്കും വാന്‍ ഉഡുപ്പിയില്‍ നിന്നും കുന്ദാപുരത്തേക്കും പോകുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകട കാരണമെന്ന് സംശയിക്കുന്നു. കോട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ, പി.അശോക് അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ച നവീന്ചന്ദ്രയ്ക്ക് ഭാര്യയും ഒരു മകളുമുണ്ട്.
Keywords: Udupi, Vehicle, Accident, Death, Mangalore, Bus, Omni Van, Natives, hospital, Police, Injured, National, Udupi: Bus smashes into Omni near Irodi - one dead, four injured