city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Udaipur murder Allegations | ഉദയ്‌പൂർ കൊലപാതകം: പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ആരോപണം; ചിത്രങ്ങൾ പുറത്ത്; എൻഐഎ അന്വേഷണം പ്രഖ്യാപിക്കാൻ തിടുക്കം കാട്ടിയത് എന്തുകൊണ്ടെന്ന് കോൺഗ്രസ്; തള്ളി ബിജെപി

ജയ്‌പൂർ: (www.kasargodvartha.com) ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപണം. റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. രാജസ്താനിലെ ബിജെപിയുടെ ന്യൂനപക്ഷ മോർചയിലെ അംഗമായ ഇർശാദ് ചെയിൻവാല, 2019 ൽ സഊദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ സ്വീകരിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
             
Udaipur murder Allegations | ഉദയ്‌പൂർ കൊലപാതകം: പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ആരോപണം; ചിത്രങ്ങൾ പുറത്ത്; എൻഐഎ അന്വേഷണം പ്രഖ്യാപിക്കാൻ തിടുക്കം കാട്ടിയത് എന്തുകൊണ്ടെന്ന് കോൺഗ്രസ്; തള്ളി ബിജെപി

     
പ്രാദേശിക ബിജെപി ഘടകങ്ങളുമായി ചെയിൻവാലയ്ക്ക് ഒരു പതിറ്റാണ്ടിലേറെയായി ബന്ധമുണ്ടെന്നും . ഉദയ്പൂരിലെ ബിജെപി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന് സമ്മതിച്ചതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇൻഡ്യ ടുഡേ റിപോർട് ചെയ്തു. പാർടി പ്രവർത്തകനായ മുഹമ്മദ് ത്വാഹിർ വഴിയാണ് റിയാസ് അട്ടാരി ബിജെപി പരിപാടികളിൽ വന്നിരുന്നതെന്നും പ്രചരിക്കുന്ന തന്നോടൊപ്പമുള്ള ഫോടോ സത്യമാണെന്നും ഇർശാദ് ചെയിൻവാല വ്യക്തമാക്കി.

സ്വകാര്യ സംഭാഷണങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ആക്രമിക്കുന്ന ഒന്നും റിയാസ് പറഞ്ഞിരുന്നില്ലെന്ന് ചെയിൻവാല ഓർമിച്ചു. 'ബിജെപി നേതാവ് ഗുലാബ് ചന്ദ് കതാരിയയുടെ പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. പാർടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു', ഇർശാദ് കൂട്ടിച്ചേർത്തു.

അതിനിടെ മുഖ്യപ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. കേസിലെ മുഖ്യപ്രതികളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് അവർ ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്നാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അന്വേഷണം പ്രഖ്യാപിക്കാൻ ബിജെപി തിടുക്കം കാട്ടിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഇക്കാര്യങ്ങൾ തള്ളി രംഗത്തെത്തി. 'ഉദയ്പൂര്‍ കേസിലെ പ്രതികള്‍ ബിജെപി അംഗങ്ങളല്ല. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്‍ടിടിഇയുടെ കൊലയാളികൾ കോണ്‍ഗ്രസിലേക്ക് കടക്കാന്‍ ശ്രമിച്ചത് പോലെ നുഴഞ്ഞുകയറാനായിരുന്നു അവരുടെ ശ്രമം', അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: Udaipur murder: Allegation that accused has BJP connection, National, News, Top-Headlines, Rajasthan, BJP, Murder, Congress, Social-Media, Political party, Investigation, Udaipur, Jaipur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia