ബന്ധുക്കളായ രണ്ട് പിഞ്ചുകുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
May 26, 2013, 11:22 IST
ഉഡുപ്പി: രക്ഷിതാക്കളോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബന്ധുക്കളായ രണ്ട് പിഞ്ചുകുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. രണ്ടാംതരം വിദ്യാര്‍ത്ഥികളായ കാര്‍വാലുവിലെ പ്രതീക് (ഏഴ്), ബന്ധുവായ കാര്‍ത്തിക് (ഏഴ്) എന്നിവരാണ് മരിച്ചത്. ഇരുവരും ശനിയാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം കൊടങ്കളയിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ക്ഷേത്രക്കുളത്തിലിറങ്ങുകയും നീന്തിക്കുളിക്കുകയും ചെയ്തു. നീന്തല്‍ നല്ലവശമില്ലാതിരുന്ന കുട്ടികള്‍ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് ഇറങ്ങിയതോടെയാണ് അപകടമുണ്ടായത്. ഉച്ച പൂജ സമയമായതിനാല്‍ എല്ലാവരും ക്ഷേത്രത്തിലായിരുന്നു. അതിനാല്‍ കുട്ടികളെ ശ്രദ്ധിച്ചില്ല.
പിന്നീട് കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ക്ഷേത്രക്കുളത്തില്‍ പ്രതീകിന്റെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തിന്റെ അടിയില്‍ നിന്ന് കാര്‍ത്തികിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ മണിപ്പാല്‍ കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ കൃഷ്ണമൂര്‍ത്തിയുടെ മകനാണ് പ്രതീക്. കൃഷ്ണമൂര്‍ത്തിയുടെ സഹോദരനും പെയിന്റിംഗ് കോണ്‍ട്രാക്ടറുമായ മോഹന്‍ നായിക്കിന്റെ മകനാണ് കാര്‍ത്തിക്. ഇരുവര്‍ക്കും ഓരോ സഹോദരിമാരുണ്ട്.
പ്രതീക് അലേവൂറിലെ ശാന്തിനികേതന്‍ സ്‌കൂളിലും കാര്‍ത്തിക് കാര്‍വാലു ഗവ. സ്‌കൂളിലും വിദ്യാര്‍ത്ഥികളാണ്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മണിപ്പാല്‍ പോലീസ് കേസെടുത്തു.
Keywords : Udupi, Mangalore, Temple, Obituary, National, Two Little Boys, Kodangala Vishnumurthy Temple, Saturday, Prateek, Karthik, Swim, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.