city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: 2 ലൈന്‍മാന്‍മാര്‍ അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 12.07.2014) 15 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച രണ്ട് വൈദ്യുതി വകുപ്പ് ലൈന്‍മാന്‍മാരെ പോലീസ് അറസ്റ്റു ചെയ്തു. നന്ദികൂറിലെ സുരേന്ദ്ര ദേവാഡിഗ(29), ബ്രഹ്മാവറിലെ രവിരാജ് കുലാല്‍(32) എന്നിവരെയാണ് പടുബിദ്രി പോലീസ് അറസ്റ്റു ചെയ്തത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന പടുബിദ്രി സ്വദേശിനിയായ പെണ്‍കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര ദേവാഡിഗ പിന്തുടരുകയും പേരു ചോദിച്ച് അടുത്തുകൂടി കൈപിടിച്ച് വഴിയരികിലെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ ഒരു കര്‍ഷകനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. സുരേന്ദ്ര ദേവാഡിഗയ്ക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നതാണ് രവിരാജ് കുലാലിനെതിരായ കുറ്റം.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: 2 ലൈന്‍മാന്‍മാര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Molestation, Case, Accuse, Police, Investigation, National, Surendra, Raviraj Kulal, Two MESCOM Linemen arrested for rape attempt on minor girl at Padubidri.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia