Drowned | അച്ഛനും മകനും പുഴയില്‍ മുങ്ങി മരിച്ചു
Apr 9, 2023, 17:45 IST
മംഗ്‌ളുറു: (www.kasargodvartha.com) ഭദ്ര നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു. മുഡിഗെരെ ഹന്തുഗുഡിയിലെ ലോകേഷ് (40), മകന്‍ സത്വിക് (13) എന്നിവരാണ് മരിച്ചത്. മഗുണ്ടി ഹുയിഗെരെയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു ലോകേഷും കുടുംബവും.
എല്ലാവരും ഈ വീടിനടുത്ത നദി കാണാന്‍ ഇറങ്ങി. നദി മധ്യത്തിലെ പാറയില്‍ ഇരുന്ന സത്വിക് തെന്നി വീഴുകയായിരുന്നു. ലോകേഷ് ഉടന്‍ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടി. ഇരുവരും ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങി. രണ്ടുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു എന്ന് ലോകേഷിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. ബലെഹൊന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Mangalore News, National News, Latest News, Top News, Drowned, Two drowned in river.
< !- START disable copy paste -->