കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഡെല്‍ഹിയില്‍ 2 മാര്‍കെറ്റുകള്‍ അടച്ചു
Jul 4, 2021, 10:45 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 04.07.2021) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍ രണ്ട് മാര്‍കെറ്റുകള്‍ അടച്ചു. പഞ്ചാബി ബസ്തിയും നങ്കലോയിയിലെ ജനത മാകെറ്റുമാണ് ജൂലൈ ആറ് വരെ അടച്ചിടുക. കടയുടമകളും ജനങ്ങളും കോവിഡ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഷലേശ് കുമാറാണ് ഉത്തരവിട്ടത്.
ഈ കാലയളവില്‍ ഏതെങ്കിലും കടയുടമകള്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കോവിഡ് നിയമം ലംഘിച്ചതിന് ഗാന്ധിനഗറിലെ ഒരു കട അധികൃതര്‍ ഏഴ് ദിവസത്തേക്ക് പൂട്ടിച്ചു.
Keywords: New Delhi, News, National, Top-Headlines, COVID-19, Markets, Delhi, Violating, Covid Norms, Two Delhi Markets Closed Till July 6 For Violating Covid Norms