തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഎപിയില്‍ ചേര്‍ന്നത് പാര്‍ട്ടി തള്ളിയ നേതാക്കളെന്ന് കോണ്‍ഗ്രസ്
Jan 20, 2020, 17:08 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2020) ഡെല്‍ഹി നിയസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് പാര്‍ട്ടി തള്ളിയ നേതാക്കളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. രാംസിങ് നേതാജി, വിനയ് മിശ്ര എന്നിവരാണ് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ എഎപിയില്‍ ചേര്‍ന്നത്.
രാംസിങ് നേതാജി മുന്‍ എംഎല്‍എയും വിനയ് മിശ്ര മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്രയുടെ മകനുമാണ്. എഎപി സര്‍ക്കാര്‍ ഡെല്‍ഹിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്കിയാണ് ഇരുവരും എഎപിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കിയിരുന്നു. എഎപിയുടെ നയങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലുമുള്ള മതിപ്പു മൂലമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നതെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു. എന്നാല്‍ കെജ് രിവാളിന്റെ വാദം ശരിയല്ലെന്നും സീറ്റ് മോഹികളായ രണ്ടു പേരെ കിട്ടിയതു കൊണ്ട് അവര്‍ക്കൊന്നും കിട്ടില്ലെന്നും വോട്ടര്‍മാര്‍ മറുകണ്ടം ചാടുന്നവരെ തള്ളിക്കളഞ്ഞ ചരിത്രമാണ് ഡെല്‍ഹിക്ക് ഉള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എഎപിയിലേക്കെത്തിയ നേതാക്കളെ ഊഷ്മളമായാണ് കെജ് രിവാള്‍ സ്വാഗതം ചെയ്തത്. അഞ്ചു തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷുഹൈബ് ഇഖ്ബാലും ഏതാനും ദിവസം മുമ്പ് എഎപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് പ്രഹല്‍ദ് സൗനിയും എഎപിയില്‍ ചേര്‍ന്നിരുന്നു. 70 അംഗ ഡെല്‍ഹി നിയമസഭയിലേയ്ക്കു ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും എഎപിയും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: New Delhi, news, Top-Headlines, National, Capital-ON-Election-Hot-2020, Congress, election, Two congress leaders join AAP Weeks Before Delhi Polls
രാംസിങ് നേതാജി മുന്‍ എംഎല്‍എയും വിനയ് മിശ്ര മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്രയുടെ മകനുമാണ്. എഎപി സര്‍ക്കാര്‍ ഡെല്‍ഹിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്കിയാണ് ഇരുവരും എഎപിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കിയിരുന്നു. എഎപിയുടെ നയങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലുമുള്ള മതിപ്പു മൂലമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നതെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു. എന്നാല്‍ കെജ് രിവാളിന്റെ വാദം ശരിയല്ലെന്നും സീറ്റ് മോഹികളായ രണ്ടു പേരെ കിട്ടിയതു കൊണ്ട് അവര്‍ക്കൊന്നും കിട്ടില്ലെന്നും വോട്ടര്‍മാര്‍ മറുകണ്ടം ചാടുന്നവരെ തള്ളിക്കളഞ്ഞ ചരിത്രമാണ് ഡെല്‍ഹിക്ക് ഉള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എഎപിയിലേക്കെത്തിയ നേതാക്കളെ ഊഷ്മളമായാണ് കെജ് രിവാള്‍ സ്വാഗതം ചെയ്തത്. അഞ്ചു തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷുഹൈബ് ഇഖ്ബാലും ഏതാനും ദിവസം മുമ്പ് എഎപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് പ്രഹല്‍ദ് സൗനിയും എഎപിയില്‍ ചേര്‍ന്നിരുന്നു. 70 അംഗ ഡെല്‍ഹി നിയമസഭയിലേയ്ക്കു ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും എഎപിയും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->