രണ്ടു കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കും കൂടി ഒരു കാമുകന്‍; ഇരുവരെയും ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന; മോഷണത്തിന് അറസ്റ്റിലായ യുവതികള്‍ കാമുകന് എത്തിച്ചുനല്‍കിയത് വിലകൂടിയ 38 സ്മാര്‍ട്ട്ഫോണുകള്‍
Jun 6, 2018, 14:35 IST
മുംബൈ: (www.kasargodvartha.com 06.06.2018) രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിക്കാന്‍ തുടങ്ങിയതോടെ രണ്ട് പേരെയും ഉപയോഗിച്ച് ഫോണ്‍ വില്‍പ്പന തകൃതിയാക്കി കാമുകന്‍. ഹൃഷി സിംഗ് എന്ന യുവാവിനെ ആണ് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ പ്രണയിച്ചത്. കാമുകന് എത്തിച്ചുനല്‍കാന്‍ വേണ്ടി സ്മാര്‍ട്‌ഫോണുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ ഇരുവരും പോലീസ് പിടിയിലായതോടെയാണ് സംഭവം വാര്‍ത്തയായത്.
ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയായ ട്വിങ്കിള്‍ സോണി എന്ന 20 കാരിയും ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ടിനാല്‍ പാര്‍മര്‍ എന്ന 19 കാരിയുമാണ് അറസ്റ്റിലായത്. ലോക്കല്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ നിന്നും മൊബൈല്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് നടത്തി രഹസ്യാന്വേഷണത്തിലായിരുന്നു ഇവര്‍ പിടിയിലായത്. വില കൂടിയ 38 ഓളം സ്മാര്‍ട്ട്ഫോണുകള്‍ ഇവര്‍ മോഷ്ടിച്ചുകടത്തിയെന്ന് പോലീസിനോട് സമ്മതിച്ചു. മൂന്ന് ലക്ഷം രൂപയോളം മൂല്യം വരുന്ന ഫോണുകളാണ് ഇവര്‍ ഇതിനകം മോഷ്ടിച്ചത്. കാമുകന്‍ ഹൃഷി സിംഗ് വഴി ഫോണ്‍ മറ്റൊരാളില്‍ എത്തിച്ചായിരുന്നു ഇവര്‍ പണം കണ്ടെത്തിയിരുന്നത്. കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് രണ്ടുപേരും ഫോണുകള്‍ അടിച്ചു മാറ്റിയിരുന്നത്. പിടികൂടുമ്പോള്‍ സോണിയുടെ ബാഗില്‍ ഏഴിലധികം ഫോണുകളും 30 മെമ്മറി കാര്‍ഡുകളുമുണ്ടായിരുന്നു.
ഹൃഷി സിംഗ് എന്ന യുവാവും ഇവരില്‍ നിന്നും ഫോണ്‍ വാങ്ങിയിരുന്ന രാഹുല്‍ രാജ്പുരോഹിത് എന്ന 28 കാരനും അറസ്റ്റിലായിട്ടുണ്ട്. ബോറിവിലി - സാന്താക്രൂസ് സ്റ്റേഷനുകള്‍ക്കിടയില്‍ പതിവായി മൊബൈല്‍ ഫോണ്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പോലീസ് രഹസ്യമായി കേസ് അന്വേഷിക്കാന്‍ ഒരു ടീമിനെ നിയോഗിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം തന്നെ രണ്ടു കോളജ് വിദ്യാര്‍ത്ഥിനികളിലേക്കും അവരുടെ കൂട്ടുകാരനിലേക്കും നീണ്ടിരുന്നു.
മെയ് 30 ന് ട്രയിന്‍ കാന്‍ഡീവ്ലിയില്‍ എത്തിയപ്പോള്‍ തന്നെ സോണിയെ വേഷം മാറിയെത്തിയ വനിതാ പോലീസ് കയ്യോടെ പിടികൂടി. ഒരു യാത്രക്കാരിയുടെ ബാഗില്‍ നിന്നും മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയലായത്. ചോദ്യം ചെയ്തതോടെ മോഷണത്തിന് പിന്നിലെ എല്ലാവരും പിടിയിലാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, Love, Girl, Mobile Phone, Robbery, Police, arrest, College, Students, Top-Headlines, Two College Girls Held For Stealing 38 Mobile Phones In Mumbai Local Train For ‘A Boyfriend’.