Accidental Death | ടൂഷന് കഴിഞ്ഞ് മടങ്ങവെ ലോറിയിടിച്ചു; 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
മംഗളൂറു: (www.kasargodvartha.com) രാമനഗര ഗൊല്ലറദൊഡ്ഡി ഗ്രാമത്തില്‍ മഗഡിക്കടുത്ത് വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. എം രോഹിത്(അഞ്ച്), കെ ശാലിനി(എട്ട്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ബുധനാഴ്ച (09.08.2020) രാത്രി ടൂഷന് കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിയില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി ഓടിപ്പോവുകയായിരുന്നു. ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. മറ്റു മൂന്ന് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. മഗഡിയില്‍ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
Keywords: News, National, Children, Death, Accident, Died, Injured, Police, Two Children died in accident.