city-gold-ad-for-blogger

ബൈക്കില്‍ ബസിടിച്ച് സഹോദരന്മാരായ രണ്ടുപേര്‍ മരിച്ചു

മംഗലാപുരം: ബസിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരന്മാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ചെ നാലുമണിയോടെ മംഗലാപുരം യേക്കൂറിലാണ് അപകടം ഉണ്ടായത്. തൊക്കോട്ടെ ഉമര്‍ റഷീദ്(22), ജ്യേഷ്ഠന്‍ മുഹമ്മദ്(25) എന്നിവരാണ് മരിച്ചത്.

റഷീദ് ബി.കോം പഠനത്തിന് ശേഷം ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്നു. നൗഷാദ് ബന്തറില്‍ കൂലിപ്പണിക്കാരനായിരുന്നു. തൊക്കോട്ട് ഭാഗത്ത് നിന്നും വന്ന ശാരദ ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റഷീദും നൗഷാദും തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹങ്ങള്‍ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബൈക്കില്‍ ബസിടിച്ച് സഹോദരന്മാരായ രണ്ടുപേര്‍ മരിച്ചു

ബൈക്കില്‍ ബസിടിച്ച് സഹോദരന്മാരായ രണ്ടുപേര്‍ മരിച്ചു

Keywords: Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia