city-gold-ad-for-blogger

സി.സി.ടി.വി തകര്‍ത്ത് എ.ടി.എമ്മില്‍ മോഷണ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ഉഡുപ്പി: (www.kasargodvartha.com 15.04.2014) എ.ടി.എമ്മില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മബുകള്ളയിലെ കൃഷ്ണ പൂജാരി, അശോക് പൂജാരി എന്നിവരെയാണ് ബ്രഹ്മാവര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോര്‍പറേഷന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. അറസ്റ്റിലായവരില്‍ നിന്നും 96,000 രൂപ വിലമതിക്കുന്ന സ്വര്‍ണവും, വാനും, മൂന്ന് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

സി.സി.ടി.വി തകര്‍ത്ത് എ.ടി.എമ്മില്‍ മോഷണ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍
File Photo
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേസിലെ മറ്റൊരു പ്രതിയായ ശ്രീനാഥിനെ പോലീസ് പിടികൂടിയിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ശ്രീനാഥ്. മറ്റൊരു പ്രതിയായ ചന്ദ്രയെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ക്യാമറ തകര്‍ത്തായിരുന്നു മോഷണം ശ്രമം നടന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Robbery, case, Police, arrest, Accuse, National, Brahmavar, ATM, Bank, Krishna Poojari, Ashok Poojari.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia