HC Verdict | 'ലിവ്-ഇൻ ബന്ധത്തിൽ തെറ്റൊന്നുമില്ല'; പ്രായപൂർത്തിയായ രണ്ട് പേർക്ക് സ്വന്തമായി ജീവിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഹൈകോടതി
Jan 1, 2023, 10:39 IST
പ്രയാഗ്‌രാജ്: (www.kasargodvartha.com) പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അവരുടെ സമാധാനപരമായ ലിവ്-ഇൻ ബന്ധത്തിൽ ഇടപെടാൻ ആർക്കും അനുവാദമില്ലെന്നും അലഹബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് കേസ് റദ്ദാക്കികൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പരസ്‌പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ലിവ് ഇൻ ബന്ധത്തിന് സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് സയ്യിദ് വെയ്‌സ് മിയാനും അടങ്ങുന്ന അലഹബാദ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. എസ് ഖുശ്ബു വേർസസ് കണ്ണിയമ്മാൾ എന്ന സുപ്രധാന കേസിൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ ലിവ്-ഇൻ ബന്ധം വരുമെന്ന് സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച് ഹൈകോടതി ബെഞ്ച് വ്യക്തമാക്കി.
കേസ് ഇങ്ങനെ
അടുത്തിടെ ജൗൻപൂരിൽ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് തട്ടിക്കൊണ്ടുപോയതായി കാണിച്ച് പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ പെൺകുട്ടി ഒരു യുവാവിനൊപ്പം താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പരസ്പരം ജീവിക്കുന്നതെന്നും ഇരുവരും കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.
Keywords: Two adults at liberty to live together: Allahabad HC, National,Top-Headlines,Latest-News,High Court,Police,case,High-Court,Verdict.