city-gold-ad-for-blogger

ശരീഫ് പൊവ്വലിനും ആസിഫിനും ദേശീയ അംഗീകാരം

ശരീഫ് പൊവ്വലിനും ആസിഫിനും ദേശീയ അംഗീകാരം
Shareef Povvel,  Abdul Rahman Asif
കാസര്‍കോട്: ഇന്ത്യയിലെ മികച്ച യൂത്ത് പാര്‍ലമെന്റേറിയനായി ശരീഫ് പൊവ്വല്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര പാര്‍ലമെന്ററി മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യയിലെ സര്‍വ്വകലാശാല കോളജ് തലങ്ങളില്‍ നടന്ന പത്താമത് യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ഗ്രൂപ്പ് തലത്തില്‍ നാലാം സ്ഥാനം നേടിയും, ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയുംമാണ് ശരീഫ് ഈ നേട്ടം കൈവരിച്ചത്. ജനുവരി 18ന് ഡല്‍ഹി പാര്‍ലമെന്റ് മന്ദിരത്തിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റ് ടീമിന്റെ മാനേജറും, മികച്ച പത്രപ്രവര്‍ത്തകനും, കേന്ദ്ര പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയുമായ രാജീവ് ശുകഌശരീഫിന് വാര്‍ഡ് സമ്മാനിച്ചു.
ഈ അവാര്‍ഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയാണ് ശരീഫ് പൊവ്വല്‍. നിരവധി സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്ന ശരീഫ് കുമ്പള മഹാത്മ കോളേജില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈ പോളിറ്റിക്കല്‍ സയന്‍സ് പി.ജി അവാസന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പൊവ്വലിലെ മുഹമ്മദ്മറിയ ദമ്പതികളുടെ മൂത്തമകനാണ്.
ശരീഫിനെ കൂടാതെ ചെന്നൈയിലെ എം.സി.എ വിദ്യാര്‍ത്ഥി കൂടിയായ മഞ്ചേശ്വരത്തെ അബ്ദുര്‍ റഹ്മാന്‍ ആസിഫ് ദേശീയ തലത്തില്‍ മൂന്നാംസ്ഥാനത്തോടെ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.


Keywords: Kasaragod, Povvel, Award, National, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia