ആദ്യ സമ്മേളനദിനം തന്നെ സഭ ചേര്‍ന്നത് പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച്; ഇരുപത് പ്രതിപക്ഷ പാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 29.01.2021) പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ഇരുപത് പാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് കര്‍ഷകസമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലെ അതൃപ്തി വ്യക്തമാക്കി. ആദ്യ സമ്മേളനദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെ ഇരുപത് പര്‍ടികള്‍ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കാത്തതിലെ പ്രതിഷേധം ആണ് ഈ പാര്‍ടികള്‍ രേഖപ്പെടുത്തിയത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പ്രതിപക്ഷ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചു. പര്‍ലമെന്റില്‍ എത് വിഷയവും ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ തുറന്ന മനസോടെയായിരിക്കും സര്‍കാരിന്റെ സമീപനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: New Delhi, news, National, Top-Headlines, UnionBudget2021, Budget, Twenty opposition parties boycott President's policy address