Found Dead | 3 മംഗ്‌ളൂറു സ്വദേശികള്‍ തുംകൂറില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍
Mar 23, 2024, 10:51 IST
മംഗ്‌ളൂറു: (KasargodVartha) ദക്ഷിണ കന്നട ജില്ലയില്‍ മംഗ്‌ളൂറിനടുത്ത ബെല്‍ത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച (22.03.2024) തുംകൂറില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി ടി ബി ക്രോസ് റോഡിലെ ഓടോ റിക്ഷ ഡ്രൈവര്‍ കെ ശാഹുല്‍ (45), മഡ്ഡട്ക്കയിലെ സി ഇസ്ഹാഖ് (56), ഷിര്‍ലാലുവിലെ എം ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്.
Keywords: News, National, National-News, Police-News, Top-Headlines, Mangalore-News, Tumakuru News, 3 Mangaluru Natives, Found Dead, Police, Case, Dead Bodies, Car, Natives, Probe, Tumakuru: 3 Mangaluru natives Found Dead.
തുംകൂറു കുച്ചാംഗി തടാകത്തിന്റെ കരയിലാണ് കാര്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ജില്ല പൊലീസ് സൂപ്രണ്ട് കെ വി അശോക്, എ എസ് പി മാരിയപ്പ, ഡി വൈ എസ് പി ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുംകൂറു റൂറല്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നു.