തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുജാത മൊണ്ടാലിനെ പോളിങ് ബൂതില്‍ നിന്ന് അടിച്ചോടിച്ചു; വീഡിയോ
കൊല്‍ക്കത്ത: (www.kasargodvartha.com 06.04.2021) തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുജാത മൊണ്ടാലിനെ പോളിങ് ബൂത്തില്‍ നിന്ന് അടിച്ചോടിച്ചു. ചൊവ്വാഴ്ച മൂന്നാംഘട്ട പോളിങ് നടക്കുന്ന സാഹചര്യത്തിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബൂതില്‍ വച്ച് തലയ്ക്ക് അടിച്ചുവെന്നും ശേഷം വേഗം രക്ഷപ്പെടുകയായിരുന്നു എന്നുമാണ് വിവരം. സംവരണ മണ്ഡലമായ അറംബാഗിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയാണ് സുജാത മൊണ്ടാല്‍.
അറാണ്ടിയിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സുജാത മൊണ്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയലിലൂടെ ഓടുന്നതും പിന്നാലെ വടികളുമായി അക്രമികള്‍ വരുന്നതുമാണ് വീഡിയോയിലുള്ളത്. സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. ബിജെപിക്കാര്‍ കുഴപ്പമുണ്ടാക്കുന്നുവെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ സാധിക്കുകയാണ് എന്നും സുജാത ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു.
TMC candidate from Arambagh in Hooghly district, Sujata Mondal comes under attack while going around her constituency
— Poulomi Saha (@PoulomiMSaha) April 6, 2021
Polling in Arambagh is underway today.
Sujata is the estranged wife of BJP MP Saumitra Khan #BattleForBengal pic.twitter.com/oKvXluEjm1
Keywords: News, National, Election, Politics, Attack, BJP, Kolkata, Top-Headlines, West Bengal-Election-2021,Video,Trinamool Congress, Trinamool Candidate Chased Out Of Poll Booth