Vande Bharat | ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി; ഉദ്ഘാടനം ഏപ്രില്‍ 8ന്
ചെന്നൈ: (www.kasargodvartha.com) നിര്‍ദിഷ്ട ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വെ അധികൃതര്‍. അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്പത്തൂരിലെത്തിയത്. ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഉദ്ഘാടനം ചെയ്യും.
ചെന്നൈയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ചെ 5.40 മണിക്ക് പുറപ്പെട്ട ട്രെയിന്‍ 11.18 മണിക്ക് കോയമ്പത്തൂരിലെത്തി. 11.40 മണിക്കാണ് കോയമ്പത്തൂരില്‍ എത്താന്‍ കണക്കാക്കിയ സമയം. ഒരു എക്സിക്യൂടീവ് കോച് അടക്കം എട്ട് കോച്ചുകളിലായി 536 സീറ്റുകളാണുണ്ടായിരുന്നത്.
ബുധനാഴ്ചകളിലൊഴികെ കോയമ്പത്തൂരില്‍ നിന്ന് ദിവസവും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 12.10 മണിക്ക് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്ന് 2.20 മണിക്ക് തിരിച്ച് രാത്രി 8.30 മണിക്ക് കോയമ്പത്തൂരിലെത്തും. തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ് അനുവദിച്ചിരിക്കുന്നത്.
Keywords: Chennai, News, National, Top-Headlines, Train, Inauguration, Prime Minister, Narendra-Modi, Trial run of Chennai-Coimbatore Vande Bharat train held.