HC Verdict | വേര്‍പിരിഞ്ഞ ദമ്പതികള്‍ മക്കളുടെ മുമ്പില്‍ പരസ്പരം ദയയോടെയും സഹാനുഭൂതിയോടെയും പെരുമാറണമെന്ന് ഹൈകോടതി
Jul 23, 2022, 15:36 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) വേര്‍പിരിഞ്ഞ ദമ്പതികള്‍ കുട്ടിയുടെ മുമ്പില്‍ പരസ്പരം ദയയോടെയും സഹാനുഭൂതിയോടെയും പെരുമാറണമെന്ന് മദ്രാസ് ഹൈകോടതി. വിവാഹമോചിതരായ ദമ്പതികളായ ധഗണേഷ് കാശിനാഥനും റിച്ച ശര്‍മയും തമ്മിലുള്ള സന്ദര്‍ശന അവകാശവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുകയായിരുന്നു കോടതി. കുട്ടിയെ കാണാന്‍ വരുമ്പോള്‍ ഒരു പങ്കാളി മറ്റൊരാളോട് മോശമായി പെരുമാറുന്ന നിരവധി സംഭവങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി ഈ നിരീക്ഷണം നടത്തിയത്.
'വ്യക്തിപരമായ ഉദാസീനതകള്‍ ഉണ്ടെങ്കിലും പങ്കാളി മറ്റ് ഇണയോട് അതിഥിയോട് എന്ന പോലെ മാന്യമായി പെരുമാറണം, നമ്മുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അതിഥിക്ക് വലിയ പ്രാധാന്യമുണ്ട്. അതിഥി ദേവോ ഭവ (അതിഥി ദൈവം) എന്നല്ലേ ', സിംഗിള്‍ ജഡ്ജി പറഞ്ഞു. മറ്റൊരു രക്ഷിതാവിനെ വെറുക്കാനോ ഭയപ്പെടാനോ കുട്ടിയെ പഠിപ്പിക്കുന്ന രക്ഷിതാവ് കുട്ടിയുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് ഗുരുതരമായ അപകടം സൃഷ്ടിക്കും എന്നായിരുന്നു കോടതിയുടെ അഭിപ്രായം.
'രണ്ടുമാതാപിതാക്കളെയും നിര്‍ഭയമായി സ്നേഹിക്കാനും അടുത്തിടപഴകാനും ഓരോ കുട്ടിക്കും അവകാശവമുണ്ട്. മതിയായ ന്യായീകരണമില്ലാതെ ഒരു രക്ഷിതാവ് ആ അവകാശം നിഷേധിക്കുന്നത് തന്നെ ഒരുതരം ബാലപീഡനമാണ്. വിദ്വേഷം കുട്ടികളുടെ മനസിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പിക്കപ്പെടുന്നതാണ്', പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആഴ്ചയില്‍ നിശ്ചിത സമയത്തേക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പിതാവിന് അനുമതി നല്‍കി ജസ്റ്റിസ് രാമസാമി നിരീക്ഷിച്ചു. എന്നിരുന്നാലും, ഇത് നടപ്പിലാക്കുന്നതില്‍ ഭാര്യ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുകയും വ്യവസ്ഥയില്‍ മാറ്റം ആവശ്യപ്പെടുകയും ചെയ്തു.
എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരങ്ങളില്‍ കുട്ടിയെ കാണാന്‍ അമ്മയുടെ വസതിയില്‍ പിതാവിന് പോകാനുള്ള അനുമതി ഉത്തരവ് കോടതി പരിഷ്‌കരിച്ചു. രക്ഷാകര്‍തൃ അകല്‍ച്ചയുടെ ഫലമായി ജീവിതപങ്കാളികള്‍ അത്തരം ഉത്തരവുകള്‍ യാതൊരു മാറ്റവും കൂടാതെ അനുസരിക്കണമെന്നും, മാതാപിതാക്കളുടെ അകല്‍ച്ച അവര്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, മാതാവിനോ, പിതാവിനോ ഒപ്പം സമയം ചിലവഴിക്കാന്‍ കുട്ടികളെ പറഞ്ഞുമനസിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
'കുട്ടിയുടെ സംരക്ഷണാവകാശം കൈവശം വച്ചിരിക്കുന്ന പങ്കാളിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍, ഉത്തരവ് പാലിക്കാത്തതിന് അവര്‍ ഉത്തരവാദിയായിരിക്കും. ആത്യന്തികമായി, അവര്‍ക്ക് കുട്ടിയെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരാണെന്ന് കണക്കാക്കും. ഓരോ കുട്ടിക്കും മാതാപിതാക്കളെ സമീപിക്കാനും രണ്ട് പേരുടെയും സ്‌നേഹവും വാത്സല്യവും ലഭിക്കാനും അവകാശമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട്, പങ്കാളികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തുതന്നെയായാലും, കുട്ടിക്ക് അച്ഛന്റെയും അമ്മയുടെയും സാമിപ്യവും സ്‌നേഹവും നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവിന് ലഘുഭക്ഷണവും അത്താഴവും നല്‍കി ആതിഥ്യമരുളാനും കുട്ടിയോടൊപ്പം അത് കഴിക്കാനും കോടതി ഭാര്യയോട് നിര്‍ദേശിച്ചു. 'ഇതിനര്‍ത്ഥം ഭര്‍ത്താവും ഭാര്യയും കുട്ടികളും മൊത്തത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും അങ്ങനെ കുട്ടിക്ക് സന്തോഷം തോന്നുകയും മാതാപിതാക്കളോടൊപ്പം ചിലവഴിച്ച് നിമിഷങ്ങള്‍ ആസ്വദിക്കുകയും വേണം എന്നാണ്', ജൂലൈ 29ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് മാറ്റിവെച്ച് കൊണ്ട് കോടതി വ്യക്തമാക്കി.

Keywords: Treat divorced spouse with Atithi Devo Bhava attitude; show kindness and empathy in front of child: Madras High Court, National, Newdelhi, News, Top-Headlines, High-Court, Child,case, Parents, Madras.