Accidental Death| ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം അഭ്യാസപ്രകടനം: 19കാരനായ കോളജ് വിദ്യാര്‍ഥിക്ക് താഴെ വീണ് ദാരുണാന്ത്യം
May 30, 2022, 21:50 IST
ചെന്നൈ: (www.kvartha.com) ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം അഭ്യാസപ്രകടനം. 19കാരനായ കോളജ് വിദ്യാര്‍ഥിക്ക് താഴെ വീണ് ദാരുണാന്ത്യം. പ്രസിഡന്‍സി കോളജിലെ ബിഎ ഇകണോമിക്‌സ് വിദ്യാര്‍ഥിയായ നീതിദേവ് ആണ് മരിച്ചത്. കോളജില്‍നിന്നു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അകടം നടന്ന ഉടന്‍ തിരുവള്ളൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ട്രെയിനിന്റെ ഫുട് ബോര്‍ഡിലും ജനല്‍ കമ്പിയിലും തൂങ്ങിയാണ് നീതിദേവ് അഭ്യാസം നടത്തിയത്. ഇതിനിടെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്കു വീഴുകയായിരുന്നു. അപകടത്തില്‍ ഖേദം പ്രകടിപ്പിച്ച ദക്ഷിണ റെയില്‍വേ അധികൃതര്‍, ഈ മരണം ഒരു ഓര്‍മപ്പെടുത്തലാണെന്നും ട്രെയിനില്‍ അഭ്യാസപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചു.
Keywords: 19-year-old travelling on footboard of moving train falls to death in Chennai, Chennai, News, Train, Accidental Death, Top-Headlines, Student, National.