മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം: എസ് ബി ടിയുടെ കീഴിലുണ്ടായിരുന്ന എ ടിഎമ്മുകളുടെ പ്രവര്‍ത്തനവും എസ് ബി ഐയുടെ ഇടപാടുകളും രാജ്യവ്യാപകമായി മരവിപ്പിക്കും
Apr 21, 2017, 10:06 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.04.2017) മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം. എസ് ബി ടി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ് ബി ഐയുടെ കമ്പ്യൂട്ടര്‍ ശൃംഖലയിലേക്കു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി എസ് ബി ടിയുടെ കീഴിലുണ്ടായിരുന്ന എ ടിഎമ്മുകളുടെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയും എസ് ബി ഐയുടെ ഇടപാടുകള്‍ വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ ആറുമണി വരെയും രാജ്യവ്യാപകമായി മരവിപ്പിക്കും. കൂടാതെ കോര്‍പറേറ്റ്, സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളുടെ ഇടപാടുകളും വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ തടസ്സപ്പെടും.
ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍, അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളൊന്നും വെള്ളിയാഴ്ച രാത്രി മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ നേരത്തു ലഭിക്കില്ല. മറ്റു അനുബന്ധ ബാങ്കുകളുടെ ഡേറ്റ എസ് ബി ഐയുമായി സംയോജിപ്പിക്കുന്നതിനാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ മെയ് 27 വരെ എസ് ബി ഐ ഇടപാടുകള്‍ അടിക്കടി തടസ്സപ്പെടുമെന്നും ഓൺ ലൈൻ ഇടപാടുകളെയും ബാധിക്കുമെന്നും സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: SBI Transactions will be interpreted
Keywords: New Delhi, Bank, ATM Cards, Cash, National, Computer, internet, Transaction, SBT, SBI, Linking, Account, Interruption.