ട്രെയിന്‍ യാത്രക്കാരിയുടെ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു
Mar 9, 2013, 17:28 IST
മംഗലാപുരം: ഭര്‍ത്താവിനൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളും പണവും, രേഖകളുമടങ്ങിയ വാനിറ്റി ബാഗ് തട്ടിപ്പറിച്ചു. എട്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗലാപുരം താനയിലെ ടി.ഗോപാല്‍ നായ്ക്കിന്റെ ഭാര്യ പ്രേമയുടെ ബാഗാണ് വെള്ളിയാഴ്ച മുംബെയില്‍ നിന്നും മംഗലാപുരത്തേക്ക് പോകും വഴി മത്സ്യഗംന്ധ എക്‌സ്പ്രസില്‍ വെച്ച് മോഷണം പോയത്.
ട്രെയിനിലെ എസ്.നാല് കമ്പാര്‍ട്‌മെന്റ് യാത്രക്കാരിയായിരുന്നു പ്രേമ. രാവിലെ ആറുമണിയോടെ ട്രെയിന്‍ ഹൊന്നാവര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ 30 വയസ്സുതോന്നിക്കുന്ന ഒരാള്‍ കമ്പാര്‍ട്‌മെന്റിലെത്തുകയും പ്രേമയുടെ ബാഗ് തട്ടിപ്പറിച്ച് ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയുമായിരുന്നു.
പ്രേമ ഒച്ചവെച്ചുവെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് റെയില്‍വേ പോലീസില്‍ പരാതി നല്‍കി. സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ, 20,000 രൂപ, പാന്‍ കാര്‍ഡ്, ചില രേഖകള്‍, വീടിന്റെ താക്കോല്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.

Keywords: Traveller, Bag, Robbery, Compartment, Railway station, Incident, Key,Train,Gold, Mangalore, Husband, Wife, Mumbai, Police,Complaint, House, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.