city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train Cancelled | ഒഡീഷയിലുണ്ടായ അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി റദ്ദാക്കിയത് 43 ട്രെയിനുകള്‍; കേരളത്തില്‍ നിന്നും റദ്ദാക്കിയ ട്രെയിന്‍ വിവരങ്ങളറിയാം

ഭുവനേശ്വര്‍: (www.kasargodvartha.com) ഒഡീഷയിലുണ്ടായ നിരവധി യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയില്‍ അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകള്‍ റദ്ദാക്കി. 

കേരളത്തില്‍ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ് റദ്ദാക്കി. കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സില്‍ച്ചര്‍-തിരുവനന്തപുരം, ദിബ്രുഗര്‍-കന്യാകുമാരി, ഷാലിമാര്‍-തിരുവനന്തപുരം ജൂണ്‍ 2 ന് പുറപ്പെട്ട പറ്റ്‌ന-എറണാകുളം എക്‌സ്പ്രസും വഴി തിരിച്ചു വിട്ടതായി റെയില്‍വേ അറിയിച്ചു. കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയില്‍വേ അറിയിച്ചു.

12837 ഹൗറ - പുരി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12863 ഹൗറ-ബെംഗ്‌ളൂറു സൂപര്‍ഫാസ്റ്റ് എകസ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയില്‍ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളിയാഴ്ച 7 മണിയോടെ നടന്ന ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 233 ആയി. 900ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപോര്‍ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്‌നാട് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറും ഒഡിഷയിലെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനുറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിന്‍ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍കത്ത - ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്.

സംഭവത്തെ തുടര്‍ന്ന് സര്‍കാര്‍ തലത്തില്‍ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി. ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തില്‍ താന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നെന്ന് വ്യക്തമാക്കി.

Train Cancelled | ഒഡീഷയിലുണ്ടായ അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി റദ്ദാക്കിയത് 43 ട്രെയിനുകള്‍; കേരളത്തില്‍ നിന്നും റദ്ദാക്കിയ ട്രെയിന്‍ വിവരങ്ങളറിയാം


Keywords: News, National-News, Train Cancelled, Odisha, Train Tragedy, Thiruvananthapuram, Shalimar Super Fast Express, National, Top-Headlines, Train-News, Train cancelled after Odisha train tragedy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia