city-gold-ad-for-blogger

Toll Plazas | രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍കാര്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാകും നിര്‍ത്തലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍കാര്‍. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് മാറുന്നത്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകളാകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

 Toll Plazas | രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍കാര്‍

രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

Keywords: News, New Delhi, National, Top-Headlines, Toll plazas will be removed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia