'എന്റെ വികാരങ്ങളെ പ്രകടമാക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല'; ടോക്യോ ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കി ഇന്‍ഡ്യന്‍ ടെനീസ് താരം സുമിത് നാഗല്‍
ബെംഗളൂരു: (www.kasargodvartha.com 18.07.2021) ടോക്യോ ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കി ഇന്‍ഡ്യന്‍ ടെനീസ് താരം സുമിത് നാഗല്‍. ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാന നിമിഷമാണ് താരം യോഗ്യത നേടിയത്. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍ നിന്നും വിട്ടുനിന്നതോടെയാണ് അവസരം സുമിതിനെ നേടിയെത്തിയത്.
'എന്റെ വികാരങ്ങളെ പ്രകടമാക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒളിംപിക്‌സിന് യോഗ്യത നേടി എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എനിക്ക് ഊര്‍ജം നല്‍കിയ ഏവര്‍ക്കും നന്ദി' എന്ന് സുമിത് നാഗല്‍ പറഞ്ഞു. 23കാരനായ സുമിത് ലോകറാങ്കിങില്‍ 144-ാം സ്ഥാനത്താണ്.
അതേസമയം മറ്റൊരു ഇന്‍ഡ്യന്‍ താരമായ രോഹന്‍ ബൊപ്പണയ്ക്ക് ഒളിമ്പിക് യോഗ്യത നേടാന്‍ സാധിച്ചില്ല. പുരുഷ ഡബിള്‍സില്‍ സുമിതിനൊപ്പം സഖ്യം ചേര്‍ന്ന ബൊപ്പണ അവസാന നിമിഷമാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. 2016 റിയോ ഒളിമ്പിക്‌സില്‍ ബൊപ്പണ്ണ സാനിയ മിര്‍സയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. അന്ന് മെഡല്‍ നേടാന്‍ ടീമിന് സാധിച്ചിരുന്നില്ല.
Keywords: News, National, Top-Headlines, Sports, Olympics-Games-2021, Sumit Nagal, Tokyo Olympics, Tokyo Olympics: Sumit Nagal seals berth