city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cooking oil | നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പാചക എണ്ണ പാകറ്റില്‍ അതില്‍ പറഞ്ഞത്രയും എണ്ണയുണ്ടോ? നിര്‍മാതാക്കള്‍ക്ക് കുരുക്ക് മുറുക്കി കേന്ദ്ര സര്‍കാര്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) പലചരക്ക് കടയില്‍ ഒരു ലിറ്റര്‍ പാചക എണ്ണ വാങ്ങുമ്പോള്‍ യഥാര്‍ഥത്തില്‍ അതിന്റെ അളവ് എത്രയാണ്. 900 ഗ്രാമില്‍ അധികമായിരിക്കാം, എന്നാല്‍ ഒരു ലിറ്റര്‍ തികച്ചും ഉണ്ടാവുകയുമില്ല. നിയമപ്രകാരം ഒരു ലിറ്റര്‍ പാകറ്റില്‍ എത്ര ഗ്രാം എണ്ണ അടങ്ങിയിരിക്കണം?. ഇതിനും ചില കണക്കുകളുണ്ട്. പാചക എണ്ണയ്ക്ക് വ്യത്യസ്ത ഊഷ്മാവില്‍ വ്യത്യസ്ത ഭാരമുണ്ട്. അതായത്, 30 ഡിഗ്രി സെല്‍ഷ്യസിലുള്ള അതേ ഭാരം 40 ഡിഗ്രി സെല്‍ഷ്യസില്‍ ലഭിക്കില്ല. താപനില മാറുന്നതിനനുസരിച്ച് ഭാരവും മാറുന്നു.
            
Cooking oil | നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പാചക എണ്ണ പാകറ്റില്‍ അതില്‍ പറഞ്ഞത്രയും എണ്ണയുണ്ടോ? നിര്‍മാതാക്കള്‍ക്ക് കുരുക്ക് മുറുക്കി കേന്ദ്ര സര്‍കാര്‍

കുരുക്ക് മുറുക്കി സര്‍കാര്‍:

ഇപ്പോള്‍ ഭക്ഷ്യ എണ്ണ നിര്‍മിക്കുന്ന കംപനികള്‍ക്കെതിരെ കേന്ദ്രസര്‍കാര്‍ കുരുക്ക് മുറുക്കിയിരിക്കുകയാണ്. പാചക എണ്ണകളുടെ പാകേജിംഗ് സംബന്ധിച്ച് കേന്ദ്ര സര്‍കാര്‍ ചില നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്തു. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ഭക്ഷ്യ എണ്ണ കംപനികളും പാകേജ് ചെയ്യുന്നവരും ഇറക്കുമതിക്കാരും ഇനി യഥാര്‍ഥ ഭാരം രേഖപ്പെടുത്തണം.

ലീഗല്‍ മെട്രോളജി (പാകേജ്ഡ് കമോഡിറ്റീസ്) റൂള്‍സ്, 2011 അനുസരിച്ച്, എല്ലാ മുന്‍കൂട്ടി പാകേജ് ചെയ്ത സാധനങ്ങളും യൂനിറ്റുകളുടെ അടിസ്ഥാനത്തില്‍ ഭാരം വെളിപ്പെടുത്തണം. പാകറ്റിന് അതില്‍ പറഞ്ഞിരിക്കുന്ന ഭാരം ഉണ്ടായിരിക്കണം. ഒരു നിശ്ചിത ഊഷ്മാവിന് സമീപം ഈ പാകറ്റിന് ഇത്രയും ഭാരമുണ്ടെന്ന് വെളിപ്പെടുത്തുന്നത് ശരിയല്ല.

ഒരു പാകറ്റ് എണ്ണയുടെ ഭാരം 21 ഡിഗ്രി സെല്‍ഷ്യസില്‍ 919 ഗ്രാം ആണെന്ന് പാകറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക. ഉപഭോക്താവ് ആ പാകറ്റ് വാങ്ങുമ്പോള്‍ താപനില വ്യത്യസ്തമായിരിക്കും. മുറിയിലെ താപനില കണക്കിലെടുക്കുമ്പോള്‍ ഇത് 30 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെയാണ്. അപ്പോള്‍ പാകറ്റ് ഭാരം കുറവായിരിക്കും. എണ്ണ കംപനി കൃത്യമായി വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ ഉപഭോക്താവിന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു.

താപനിലയിലെ വ്യതിയാനം ഭാരത്തില്‍ മാറ്റം വരുത്തുന്നത് എങ്ങനെയെന്ന് കേന്ദ്രസര്‍കാര്‍ എടുത്തുകാണിച്ചത് ഇങ്ങനെയാണ്.

21 ഡിഗ്രി സെല്‍ഷ്യസ് - 919.1 ഗ്രാം
30 ഡിഗ്രി സെല്‍ഷ്യസ് - 912 ഗ്രാം
40 ഡിഗ്രി സെല്‍ഷ്യസ് - 906.2 ഗ്രാം
50 ഡിഗ്രി സെല്‍ഷ്യസ് - 899.4 ഗ്രാം
60 ഡിഗ്രി സെല്‍ഷ്യസ് - 892.6 ഗ്രാം.

പാകേജിംഗ് സമയത്തെ താപനിലയെ അടിസ്ഥാനമാക്കിയാണ് കംപനികള്‍ ഭാരം വെളിപ്പെടുത്തുന്നത്. ചില നിര്‍മാതാക്കള്‍ 60 ° C വരെ താപനില കാണിക്കുന്നു. ഇനി യഥാര്‍ഥ അളവ് തന്നെ നിര്‍മാതാക്കള്‍ക്ക് കാണിക്കേണ്ടിവരും.

Keywords:  Latest-News, National, Top-Headlines, Food, Oil, Coconut-Oil, Government, Fraud, Business,  Government of India, Cooking Oil, To prevent quantity-related frauds in cooking oil.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia