Flight Ticket | ഓഫറുകള്‍ കണ്ട് പുതുവത്സരം ആഘോഷിക്കാന്‍ നിരവധി പേര്‍ ബെംഗ്‌ളൂറില്‍ നിന്ന് വിയറ്റ്ജെറ്റില്‍ വിയറ്റ്നാമിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു; പക്ഷേ സംഭവിച്ചത്! യാത്രക്കാര്‍ക്ക് പറ്റിയ അക്കിടി ഇങ്ങനെ
Dec 15, 2022, 17:59 IST
ബെംഗ്‌ളുറു: (www.kasargodvartha.com) പുതുവത്സരം ആഘോഷിക്കാന്‍ ബെംഗ്‌ളൂറില്‍ നിന്ന് നിരവധി പേര്‍ വിയറ്റ്നാമിലേക്ക് വിയറ്റ്ജെറ്റ് എയറില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവരില്‍ പലര്‍ക്കും പുറപ്പെടേണ്ടത് ഈ ആഴ്ചയിലായിരുന്നു, മറ്റുചിലര്‍ക്ക് ഈ മാസം അവസാനമായിരുന്നു തീയതി. എന്നാല്‍, യാത്രക്കാര്‍ ബെംഗ്‌ളുറു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിയറ്റ്ജെറ്റ് എയറിന് ബെംഗ്‌ളൂറില്‍ നിന്ന് ഒരു സര്‍വീസും ഇല്ലെന്നറിഞ്ഞു ഞെട്ടി. കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് വാഗ്ദാനം ചെയ്യുന്ന വിയറ്റ്‌നാമീസ് വിമാനക്കമ്പനിയാണ് വിയറ്റ്ജെറ്റ്.
ചില യാത്രക്കാര്‍ക്ക് 'വിമാനം റദ്ദാക്കല്‍' സംബന്ധിച്ച് ഇമെയിലുകള്‍ ലഭിച്ചപ്പോള്‍, മറ്റ് പലര്‍ക്കും കമ്പനിയില്‍ നിന്ന് പ്രതികരണമൊന്നും കിട്ടിയതുമില്ല. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്കുള്ള യാത്രകള്‍ക്കുള്ള കമ്പനിയുടെ ഓഫര്‍ പരസ്യങ്ങള്‍ കണ്ടാണ് യാത്രക്കാര്‍ ബുക്കിംഗ് നടത്തിയത്. ഇപ്പോള്‍ ഇവര്‍ പണം തിരികെ ലഭിക്കുന്നതിനുള്ള വഴി തേടുകയാണ്. സംഭവം പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും രംഗത്തെത്തി.
'ഞാന്‍ വിയറ്റ്നാമില്‍ നിന്ന് ബാംഗ്ലൂരിലേക്ക് 2022 ഡിസംബര്‍ 12-ന് വിയറ്റ്ജെറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. സ്‌കൈസ്‌കാനര്‍ വഴിയാണ് ബുക്കിംഗ് നടത്തിയത്. അത് മൈ ട്രിപ്പ് സൈറ്റിലേക്ക് കൊണ്ടുപോയി. എന്നാല്‍ റീഫണ്ടിനായി വിമാന കമ്പനിയുമായി ബന്ധപ്പെടാന്‍ അവര്‍ പറയുന്നു. വിമാന കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ മൈട്രിപ്പുമായി ബന്ധപ്പെടാനാണ് പറയുന്നത്. എനിക്ക് എന്റെ പണം തിരികെ വേണം', വാസ്വതി ഹസാരിക എന്ന യാത്രക്കാരി പറഞ്ഞു.
അതേസമയം, കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം വിയറ്റ്‌നാമിലേക്ക് യാത്ര ചെയ്യാന്‍ വിദേശ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ ബെംഗ്‌ളുറു ഇല്ല. നവംബര്‍ ആദ്യവാരം മുതല്‍ ബെംഗ്‌ളൂറില്‍ നിന്നും ഹൈദരാബാദില്‍ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിയറ്റ്‌ജെറ്റ് എയര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായില്ല. ബെംഗ്‌ളുറു വിമാനത്താവളത്തില്‍ നിന്ന് ഒരിക്കലും സര്‍വീസ് നടത്താത്ത വിമാനക്കമ്പനിയുടെ പേരില്‍ പലരും കുടുങ്ങിയതില്‍ കെംപെഗൗഡ വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അമ്പരപ്പ് പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിയറ്റ്‌ജെറ്റ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Latest-News, National, Top-Headlines, Karnataka, New-Year-2023, New Year, Celebration, Air-ticket, To celebrate New Year, many Bengalureans booked tickets to Vietnam on VietJet, but that route never existed.
< !- START disable copy paste -->