ടിപ്പു ജയന്തി ആഘോഷത്തിനിടെ മടിക്കേരിയില്‍ വന്‍ സംഘര്‍ഷം; വിഎച്ച്പി നേതാവ് കല്ലേറില്‍ മരിച്ചു
Nov 10, 2015, 16:57 IST
മടിക്കേരി: (www.kasargodvartha.com 10/11/2015) കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ കുടക് ജില്ലയില്‍ വിഎച്ച്പി ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ വിഎച്ച്പി നേതാവ് മരിച്ചു. വിഎച്ച്പി കുടക് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കുട്ടപ്പ (50) യാണ് മരിച്ചത്.
കുട്ടപ്പയുടെ മരണത്തിന് പിന്നാലെ സാഹില്‍ എന്ന യുവാവിനെ (25) വെടിയേറ്റ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കേരി തിമ്മയ്യ സര്‍ക്കിളില്‍ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സംഘം ടിപ്പു ജയന്തിയെ പിന്തുണച്ച് നഗരത്തിലെത്തി. തുടര്‍ന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു.
അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജും, ടിയര്‍ ഗാസും പ്രയോഗിച്ചു. രണ്ട് പോലീസുകാരുള്‍പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലയില്‍ ഐപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ബ്രീട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത് ടിപ്പു സുല്‍ത്താന്റെ നേതൃത്വത്തില്‍ നടത്തിയ യുദ്ധമാണെന്നത് കണക്കിലെടുത്താണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു.
മടിക്കേരിക്ക് പുറമെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ടിപ്പു ജയന്തിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
Keywords : Madikeri, Clash, Death, Police, Kasaragod, National, Tipu Jayanti - Clashes erupt in Madikeri, VHP leader dead, youth shot.