Parenting Tips | കുട്ടിയ്ക്ക് പോകറ്റ് മണി കൊടുക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്
ന്യൂഡെൽഹി: (www.kasargodvartha.com) കുട്ടികൾ പ്രായത്തിനനുസരിച്ച് വളരുമ്പോൾ അവരുടെ ആവശ്യങ്ങളും വർധിക്കുന്നു. പല കുട്ടികളും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാതാപിതാക്കളിൽ നിന്ന് പോകറ്റ് മണി ആവശ്യപ്പെടുന്നു. രക്ഷിതാക്കളും കുട്ടികളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പണം നൽകുന്നു. എന്നിരുന്നാലും, പണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ മാതാപിതാക്കൾക്ക് പോകറ്റ് മണിയിലൂടെ കഴിയും. കുട്ടിക്ക് പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ചിലവുകൾ ഉപയോഗിച്ച് വിശദീകരിക്കാം. പോകറ്റ് മണി നൽകുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
പോകറ്റ് മണി എപ്പോൾ നൽകണം
കുട്ടിക്ക് എപ്പോൾ പോകറ്റ് മണി നൽകണം എന്നത് പൂർണമായും മാതാപിതാക്കളാണ് തീരുമാനിക്കേണ്ടത്. ഏത് പ്രായത്തിലും കുട്ടികൾക്ക് പണം നൽകി തുടങ്ങാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കുട്ടി തന്റെ പണം എങ്ങനെ ചിലവഴിക്കണമെന്ന് വിശദീകരിച്ച് കൊടുക്കുക എന്നതാണ്. ഉപയോഗശൂന്യമായ കാര്യങ്ങൾക്കായി പണം ചിലവഴിക്കുന്നതിൽ നിന്ന് തടയുക.
സമ്പാദ്യശീലം വളർത്തിയെടുക്കുക
കുട്ടിയുടെ ശീലങ്ങൾ നിരീക്ഷിക്കുകയും പണം ലാഭിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുക. സമ്പാദ്യ ശീലം ഭാവിയിൽ എങ്ങനെ സഹായിക്കുമെന്ന് പറഞ്ഞുകൊടുക്കുക.
മാസത്തിലൊരിക്കൽ പോകറ്റ് മണി നൽകുക
മോശം ശീലങ്ങളിലേക്ക് പോവാതിരിക്കാൻ രക്ഷിതാക്കൾ മാസത്തിൽ ഒരിക്കൽ മാത്രം പോകറ്റ് മണി നൽകുക. കുട്ടി വീണ്ടും വീണ്ടും പണത്തിന് നിർബന്ധിക്കുകയാണെങ്കിൽ, അത് നിറവേറ്റരുത്. അത്തരം അമിത ചിലവുകൾ തുടരുകയാണെങ്കിൽ ഇനി പണം തരില്ലെന്ന് വിശദീകരിക്കുക. ഇതിലൂടെ കുട്ടിക്ക് പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാകും.
ബാങ്ക് അകൗണ്ട് തുറക്കുക
നിങ്ങൾ കുട്ടിക്കായി ബാങ്ക് അകൗണ്ട് തുറക്കുകയാണെങ്കിൽ, കുട്ടി സമ്പാദ്യശീലം പഠിക്കുകയും അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയ്യും. കൂടാതെ, അകൗണ്ടിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് ആവശ്യങ്ങൾക്ക് പണം നേരിട്ട് നൽകുന്നത് ഒഴിവാക്കുക. പണം നൽകുന്നതിലൂടെ കുട്ടികൾ വേഗത്തിൽ അത് ചിലവഴിക്കുന്നു.
*ബന്ധം ദൃഢമാക്കുക*
കുട്ടികൾ ചിലപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങൾ മാതാപിതാക്കളോട് പങ്കുവെക്കും. നിങ്ങളും കുട്ടിയോട് ഇതുപോലെ ഇടപെടുകയാണെങ്കിൽ, അവർ തെറ്റായ ഒന്നും ആവശ്യപ്പെടില്ല.
ആഘോഷ ദിവസങ്ങളിലെ പണം
ആഘോഷ ദിവസങ്ങളിൽ രക്ഷിതാക്കളും ബന്ധുക്കളും കുട്ടികൾക്ക് പണം നൽകാറുണ്ട്. അമിതമായി പണം കയ്യിൽ വന്ന് ചേരുമ്പോൾ അനാവശ്യമായി ചിലവഴിക്കാൻ അനുവദിക്കാതെ അവരിൽ സമ്പാദ്യ ശീലത്തിന് പ്രേരിപ്പിക്കുക.
കുട്ടികൾ ആവശ്യപ്പെടുന്നതെന്തും നൽകരുത്
കുട്ടികൾ ആവശ്യപ്പെടുന്നതെന്തും വാങ്ങി നൽകുകയോ അതിനായി പണം നൽകുകയോ ചെയ്യരുത്. ഇങ്ങനെ കുട്ടിക്ക് എന്തും നൽകുന്ന ശീലം വന്നുചേർന്നാൽ ഭാവിയിൽ അത് ദോഷം ചെയ്യും. ഏതെങ്കിലും കാരണവശാൽ കുട്ടി ആവശ്യപ്പെട്ട കാര്യം നൽകാൻ കഴിയാതെ വന്നാൽ കുട്ടികൾ ആത്മഹത്യ പോലുള്ള കടുത്ത നടപടികൾ സ്വീകരിച്ചേക്കാം.
ശരിയായ ഉപയോഗം പറഞ്ഞുകൊടുക്കുക
അപകടം ഒഴിവാക്കാൻ പോകറ്റ് മണി തുക ശ്രദ്ധാപൂർവം മാത്രം നൽകുക. കൂടാതെ, പണത്തിന്റെ ശരിയായതും തെറ്റായതുമായ ഉപയോഗങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക. ഇക്കാലത്ത് പണത്തിനായി ലോകത്ത് എന്തൊക്കെ തെറ്റായ കാര്യങ്ങളാണ് നടക്കുന്നതെന്നും തെറ്റായ ആളുകളെ എങ്ങനെ തിരിച്ചറിയണമെന്നും അവരെ എങ്ങനെ ഒഴിവാക്കാമെന്നും അവറീ ബോധവത്കരിക്കുക.
പണം എങ്ങനെയൊക്കെ ചിലവഴിച്ചെന്ന് അറിയുക
കുട്ടിക്ക് അമിതമായി പണം നൽകുകയും അവർ എന്താണ് ചെയ്തതെന്ന് ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ലെങ്കിൽ, അത് ഗുരുതരമായ സ്ഥിതിയിൽ എത്തിച്ചേക്കാം. ഒരുപക്ഷേ കുട്ടികളെ ആരെങ്കിലും വഞ്ചിക്കുകയായിരിക്കാം. മയക്കുമരുന്ന് സംഘങ്ങൾ, തട്ടിക്കൊണ്ടുപോകുന്നവർ തുടങ്ങിയവർ കുട്ടികളെ ലക്ഷ്യം വെക്കാനും സാധ്യതയുണ്ട്. അല്ലെങ്കിൽ തെറ്റായ സുഹൃത്തുക്കളുടെ കൂട്ടുകെട്ടിൽ അകപ്പെട്ടേക്കാം. നിങ്ങൾ എല്ലാ തുകയും കണക്കിലെടുക്കുന്നില്ലെങ്കിലും കുട്ടി ചിലവഴിച്ച പണത്തിന്റെ ഏകദേശ കണക്ക് സൂക്ഷിക്കുക
Keywords: National, News, Newdelhi, Top-Headlines, Bank, Cash, Parents, Childrens, Money, Tips on Giving Pocket Money.
< !- START disable copy paste -->