സംഘ്പരിവാറിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് വധഭീഷണി
Sep 9, 2017, 09:55 IST
(www.kasargodvartha.com 09.09.2017) സംഘ്പരിവാറിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് നേരെ വധഭീഷണി സന്ദേശം ലഭിച്ചതായി ഫേസ്ബുക്ക് പോസ്റ്റ്. രവീഷ് കുമാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷമാണ് മറ്റൊരു പ്രമുഖ മാധ്യമപ്രവര്‍ത്തകനും എന്‍ഡി ടിവി പ്രൈം ടൈം ഷോ അവതാരകനുമായ രവീഷ് കുമാറിന് വധഭീഷണിയുയര്‍ന്നിരിക്കുന്നത്.
ഇത്തരത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ വരുന്നതായി രവീഷ് കുമാര്‍ പോസ്റ്റില്‍ വ്യക്തമാക്കി. ഫോണ്‍കോളുകള്‍ തുടര്‍ന്നാല്‍ പോലീസില്‍ പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരി അരുന്ധതി റോയി, മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്, ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍, വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്ലാ റാഷിദ്,ഉമര്‍ ഖാലിദ് എന്നിവരെയൊക്കെ കൊല്ലണം എന്ന് പരസ്യമായി ഹിന്ദുത്വ തീവ്രവാദികള്‍ കൊലവെറി നടത്തിയിരുന്നു.
ഇത് പ്രചരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിക്രമാദിത്യ റാണ എന്നയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സാഗരിക ഘോഷിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, BJP, Threatening, Phone-call, Police, Case, Face book post, Threatening against media worker Raveesh Kumar.