city-gold-ad-for-blogger

മംഗലാപുരത്ത് കടകുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു

മംഗലാപുരം: മംഗലാപുരത്ത് കടകുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. പാലിമാറിലെ ധനലക്ഷ്മി ട്രൈഡേര്‍സ് ഹാര്‍ഡ്‌വെയര്‍ കടയിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച നടന്നത്. പടുബിദ്രിയിലുള്ള ദിനേശ് പ്രഭുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കവര്‍ച നടന്ന കട.

കടയുടെ പിറകുവശത്തുള്ള ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അകത്തെ അലമാര കുത്തിപ്പൊളിച്ചാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. ദുഃഖ വെള്ളിയായതിനാല്‍ വെള്ളിയാഴ്ച കട അവധിയായിരുന്നു. അന്ന് ദിനേശ് പ്രഭു കുടുംബസമേതം ബന്ധുവീട്ടില്‍ പോയതായിരുന്നു. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി അവ കടയില്‍ സൂക്ഷിച്ചതായിരുന്നു.

മംഗലാപുരത്ത് കടകുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു
ശനിയാഴ്ച തിരിച്ച് വന്ന് കടതുറന്നപ്പോഴാണ് സ്വര്‍ണവും പണവും കവര്‍ച ചെയ്ത വിവരം ശ്രദ്ധയില്‍ പെട്ടത്. ദിനേശ് പ്രഭുവിന്റെ നീക്കങ്ങള്‍ അറിഞ്ഞവരായിരിക്കാം കവര്‍ചയ്ക്ക് പിന്നിലെന്ന് സശയിക്കുന്നു. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords : Mangalore, Robbery, Gold, Cash, National, Police, Case, Shop, Owner, Friday, Kasargod Vartha, Mangalore News, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia