Youth Arrested | പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നവദമ്പതികളുടെ വാഹനത്തിന് വധുവിന്റെ സഹോദരന്‍ തീകൊളുത്തി; യുവാവ് അറസ്റ്റില്‍
തേനി: (www.kasargodvartha.com) പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നവദമ്പതികളുടെ വാഹനത്തിന് തീകൊളുത്തിയ വധുവിന്റെ സഹോദരന്‍ അറസ്റ്റില്‍. 26 കാരനായ നല്ലപെരുമാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തേനി ചിന്നമനൂരിലാണ് സംഭവം.
സംഭവത്തെ കുറിച്ച് ചിന്നമന്നൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തിലാണ് സഹോദരന്‍ സ്റ്റേഷനിലെത്തി വധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ചത്. പ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂട്ടരും വരന്റെ കൂട്ടരം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വധൂവരന്മാരും ബന്ധുക്കളുമായി സ്റ്റേഷനില്‍ ചര്‍ച നടക്കുന്നതിനിടെയാണ് യുവതിയുടെ സഹോദരന്‍ വാഹനം പെട്രോള്‍ ഒഴിച്ച് തീയിട്ടത്.
ചിന്നമന്നൂര്‍ തേരടി തെരുവില്‍ പാണ്ടിയുടെ മകള്‍ മല്ലികയും(24) മുറച്ചെറുക്കന്‍ ദിനേഷ് കുമാറും ( 28) ആണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിരായതോടെ ബന്ധുക്കളില്‍ ചിലരുടെ സഹായത്തോടെയാണ് ഇവര്‍ വീരപാണ്ടി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്.
ഇതിനിടെ, മകളെ കാണാനില്ലെന്ന പരാതിയുമായി വധുവിന്റെ പിതാവ് ചിന്നമനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഭയന്ന് വിവാഹത്തിനുശേഷം ദമ്പതികളും അതേ സ്റ്റേഷനില്‍ അഭയം തേടി.
തുടര്‍ന്ന് പൊലീസ് ഇരുവരുടെയും ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് പുറത്തിറങ്ങിയ മല്ലികയുടെ സഹോദരന്‍ നല്ല പെരുമാള്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു.
പ്രദേശത്തെ ഡിഎംകെ നേതാവാണ് നല്ല പെരുാമളെന്നാണ് വിവരം. കാര്‍ കത്തിച്ചതിന് ശേഷം സ്ഥലം വിട്ട നല്ല പെരുമാളിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ബന്ധുക്കളുമായി ചര്‍ച നടത്തിയ ശേഷം വധുവിനെ വരന്റെ കൂടെ അയച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: news,National,India,Crime,Arrested,Police Station,marriage,Top-Headlines,Youth,Police, Theni: Youth arrested for burning car in front of the police station