city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മോഷ്ടിച്ച കാർ മഹാരാഷ്ട്രയിൽ നിന്നും കണ്ടെടുത്തു; 'പിടിയിലായവർ അന്തർസംസ്ഥാന മോഷ്ടാക്കൾ'

കുമ്പള: (www.kasargodvartha.com 19.03.2022) പ്രവാസിയായ ഉപ്പള ബേക്കൂർ സോങ്കാലിലെ ജി എം അബ്ദുല്ലയുടെ വീട്ടിൽ കവർച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഹാരാഷ്ട്ര താനെ ജില്ലയിലെ നാരായണ (52) ആണ് അറസ്റ്റിലായത്. മോഷണം പോയ ഫോർച്യൂനർ കാർ മഹാരാഷ്ട്രയിൽ നിന്നും പൊലീസ് സംഘം കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പർ മോഷണ സംഘം മാറ്റിയിരുന്നു.
              
പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മോഷ്ടിച്ച കാർ മഹാരാഷ്ട്രയിൽ നിന്നും കണ്ടെടുത്തു; 'പിടിയിലായവർ അന്തർസംസ്ഥാന മോഷ്ടാക്കൾ'

നേരത്തെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായിരുന്നു. മഹാരാഷ്ട്ര സ്വദേശി ചന്ദ്രകാന്ത (42),

കർണാടക സ്വദേശികളായ രക്ഷക് (26), ആനന്ദ (27), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ നിതിൻ കുമാർ (40), എറണാകുളം ജില്ലയിലെ അബ്ദുൽ ജലാൽ (49) എന്നിവരാണ് അറസ്റ്റിലായത്. നിതിൻകുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലനാരായണൻ പിടിയിലായത്. ആറുപേരും അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പൊലീസ് അറിയിച്ചു.

ഈ വർഷം ജനുവരി 14നാണ് മോഷണം നടന്നത്. ഫോർച്യൂനർ കാറും സ്വർണാഭരങ്ങളും മൂന്ന് ലക്ഷം രൂപയും ലാപ്ടോപും വാചും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം മോഷ്ടാക്കൾ കവർന്നതായാണ് പരാതി. സിസിടിവിയുടെ ഹാർഡ് ഡിസ്‌കും മറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആറ് മാസമായി വിദേശത്താണ് അബ്ദുല്ലയും കുടുംബവുമുള്ളത്.

അന്വേഷണസംഘത്തിൽ കുമ്പള എസ് ഐ രാജീവ്‌ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ, മഞ്ചേശ്വരം സ്റ്റേഷനിലെ ചന്ദ്രശേഖരൻ, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാർ, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ, ശ്രീരാജ് എന്നിവർ ഉണ്ടായിരുന്നു.

Keywords: News, National, Top-Headlines, Arrest, Theft, Kumbala, Police, Car-robbers, Natives, State, Investigation, Karnataka, Theft at the home of an expatriate; one more arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia